കെഇഎഫ് ഹോൾഡിംഗ്‌സിന്റെ (KEF Holdings) മുൻനിര സ്ഥാപനമായ മെയ്ത്ര ഹോസ്പിറ്റൽ (Meitra Hospital), നിക്ഷേപ കമ്പനിയായ കെകെആർ (KKR) കൈകാര്യം ചെയ്യുന്ന ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള രോഗികൾക്കും, പ്രൊഫഷണലുകൾക്കും, സമൂഹങ്ങൾക്കും ആരോഗ്യ സംരക്ഷണം നൽകുക എന്ന മെയ്ത്ര ഹോസ്പിറ്റലിന്റെ ലക്ഷ്യം വർധിപ്പിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
2012ൽ ഫൈസൽ കൊട്ടിക്കൊല്ലൻ സ്ഥാപിച്ച മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട് കേന്ദ്രമായുള്ള ക്വാർട്ടേണറി കെയർ സൗകര്യമാണ്. ആശുപത്രിയിൽ 220 രോഗി മുറികളും, എട്ട് ഓപ്പറേഷൻ തിയേറ്ററുകളും, 52 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആഗോള നിലവാരത്തിലുള്ളതാണെന്ന് മെയ്ത്ര അവകാശപ്പെടുന്നു. കൂടാതെ നൂതന മെഡിക്കൽ ഉപകരണങ്ങളുടെ പിന്തുണയും ഉണ്ട്.

Meitra Hospital, a leading facility by KEF Holdings, has announced a strategic partnership with a healthcare platform managed by investment firm KKR.
