ബുക്ക് ചെയ്ത ബസ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി. പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പത്തനംതിട്ട അധ്യാപികയുമായ പി. പ്രിയയുടെ പരാതിയിലാണ് നടപടി.

2018നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 1003 രൂപ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് റദ്ദാക്കി, തുടർന്ന് റീഫണ്ടും ലഭിച്ചില്ല. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരിൽ നടക്കുന്ന പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാനായാണ് പ്രിയ കൊട്ടാരക്കര ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സ്കാനിയ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്.
1003 രൂപയ്ക്ക് ജൂലൈ 29ന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു. ആഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചിന് തന്നെ പ്രിയ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ എത്തി. രണ്ടു തവണ ഫോണിൽ ബസ് ഉടൻ വരുമെന്ന് അറിയിപ്പ് വന്നു. തുടർന്ന് രാത്രി ഒമ്പതു മണിയോടെയാണ് ബസ് ക്യാൻസൽ ചെയ്ത വിവരം കൊട്ടാരക്കര ഓഫീസിൽ നിന്ന് വിളിച്ച് അറിയിച്ചത്.
റദ്ദാക്കിയ ടിക്കറ്റിന് പ്രിയ റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും കെഎസ്ആർടിസി ആദ്യം അത് നിരസിച്ചു. കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ കമ്മീഷൻ, 1003 രൂപ റീഫണ്ടും കോടതി ചിലവുകളും അടക്കമാണ് 82555 രൂപ നഷ്ടപരിഹാരവും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ നൽകണമെന്ന് ഉത്തരവിട്ടത്. ഉത്തരവ് ആദ്യം പാലിക്കാതിരുന്നപ്പോൾ എംഡിയുടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ നഷ്ടപരിഹാരം നൽകുകയായിരുന്നു.
KSRTC was ordered to pay ₹82,000 in compensation to a teacher after it canceled her bus service, failing to provide a refund for the ₹1,003 ticket.