രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ കപ്പൽ നിർമാണ-റിപ്പയർ സ്ഥാപനമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). പ്രതിരോധ കപ്പൽ നിർമാണത്തിലൂടെയാണ് സിഎസ്എൽ കൂടുതൽ വരുമാനം നേടുന്നത്. നിലവിൽ ഏകദേശം ₹21100 കോടിയുടെ ഓർഡർ ബുക്കാണ് സിഎസ്എല്ലിന്റേത്. ഇതിൽ 65% പ്രതിരോധ മേഖലയാണ് സംഭാവന ചെയ്യുന്നത്.

സിഎസ്എല്ലിന്റെ ഭാവി ഓർഡർ പൈപ്പ്‌ലൈനിലും 77% പ്രതിരോധ പദ്ധതികളാണ്. ഇതിലൂടെ കമ്പനിയുടെ വളർച്ചയ്ക്ക് പ്രതിരോധം പ്രധാന ശക്തിയാണെന്ന് വ്യക്തമാകുന്നു. കൊച്ചി ഷിപ്പ്‌യാർഡിന് വ്യാപാര കപ്പൽ നിർമാണത്തിലും സാന്നിധ്യമുണ്ട്. ആഭ്യന്തര-അന്തർദേശീയ കപ്പൽ നിർമാണ ഓർഡറുകൾ ഏകദേശം 28% സംഭാവന ചെയ്യുന്നു. എന്നാലിത് പ്രതിരോധ മേഖലയെ അപേക്ഷിച്ച് വളരെ കുറവാണ്. എങ്കിലും, സ്ഥിരതയുള്ള വരുമാനത്തിനായി വ്യാപാര കപ്പൽ നിർമാണവും ഷിപ്പ് റിപ്പയറും കമ്പനി നിലനിർത്തുന്നു.
Defense construction is the main revenue source for Cochin Shipyard (CSL). 65% of its ₹21,100 Cr order book comes from the defense sector.