ഇന്ത്യയും ഖത്തറും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.

ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി (Sheikh Faisal bin Thani bin Faisal Al Thani) ചേർന്ന് ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ (India–Qatar Joint Commission on Economic and Commercial Cooperation) പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. നയതന്ത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും തീരുമാനമായിരുന്നു. ഇത് മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും ഖത്തറും ആവർത്തിച്ചു.
india and qatar aim to double their annual bilateral trade from USD 14 billion to USD 30 billion by 2030, says union minister piyush goyal.