Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ആർമി
News Update

ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ആർമി

ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി.
News DeskBy News Desk9 October 2025Updated:9 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടിയായാണ് പദ്ധതി.

indian army tent homestay uttarakhand

സമൂഹവികസനത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറഷേൻ സദ്ഭാവനയുടെ (Operation Sadbhavana) ഭാഗമായ പദ്ധതി ആരംഭിച്ചത്. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതിർത്തി സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായും (vibrant villages programme) യോജിച്ചാണ് പദ്ധതി.  

ആദികൈലാസം (Adi Kailash), കാലാപാനി (Kalapani) എന്നീ പ്രധാന തീർത്ഥാടന പാതകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രദേശവാസികളെ ഉൾക്കൊള്ളിച്ച് പരമ്പരാഗത രീതിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രാദേശിക തൊഴിൽ-സാമ്പത്തിക അവസരങ്ങൾക്ക് പദ്ധതിയിലൂടെ പുതിയ വഴികൾ തുറക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമീണരെക്കൂടി ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനമാകും പദ്ധതിയുടേതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് ബുക്കിംഗ് മേൽനോട്ടം വഹിക്കുന്നത്. ബുക്കിംഗിനായി, സന്ദർശകർക്ക് 9410734276, 7579811930 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ഒരു രാത്രിക്ക് 1000 രൂപയാണ് നിരക്ക്.

the indian army launched a tent-based homestay in garbyang, uttarakhand, under operation sadbhavana to promote tourism and sustainable development in border villages.

adi kailash banner garbyang Indian Army kumaon sector operation sadbhavana tent homestay tourism promotion Uttarakhand vibrant villages programme
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil