അടുത്ത പത്ത് വർഷത്തിനുള്ളിൽ യുദ്ധവിമാന എഞ്ചിനുകൾ വാങ്ങാൻ ഇന്ത്യ 65000 കോടി രൂപയോളം ചിലവിടുമെന്ന് റിപ്പോർട്ട്. 2035 വരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധവിമാനങ്ങൾക്കുള്ള എഞ്ചിനുകൾ വാങ്ങാൻ ഇന്ത്യ ഏകദേശം 65,400 കോടി രൂപ ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര എഞ്ചിൻ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന യുദ്ധവിമാന പദ്ധതികൾക്കായി രാജ്യത്തിന് ഏകദേശം 1100 എഞ്ചിനുകൾ ആവശ്യമായി വരുമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള പ്രതിരോധ ലബോറട്ടറിയായ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (GTRE) ഡയറക്ടർ എസ്.വി. രമണ മൂർത്തി വ്യക്തമാക്കി. തദ്ദേശീയ യുദ്ധവിമാന എഞ്ചിനുകൾക്കായി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ദൗത്യരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസൈരിക്കവേ അദ്ദേഹം പറഞ്ഞു. ഉയർന്ന പരീക്ഷണ സൗകര്യം, വ്യാവസായിക അടിത്തറ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
india plans to spend around ₹65,400 crore to acquire 1,100 fighter jet engines by 2035 for various programmes, according to gtre director s.v. ramana murthy.
