പ്രൊഫഷണൽ ജീവിതത്തേക്കാൾ വിജയസാധ്യതയുള്ളത് സംരംഭങ്ങൾക്കാണെന്ന് ഇവയർ (Ewire) ഡയറക്ടറും സിഇഓയുമായ പി. സജീവ്. എന്നാൽ സ്റ്റാർട്ടപ്പ് രംഗത്തേക്ക് എത്തുന്നവർക്ക് പ്രൊഫഷണൽ മുൻപരിചയം ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

2018ൽ ആരംഭിച്ച ഫിൻടെക്കാണ് ഇവയർ. വെറും നാല് ജീവനക്കാരുമായി ആരംഭിച്ച സംരംഭം ഇന്ന് അറുപതിലധികം ജീവനക്കാരിലേക്കും കൊച്ചിയിൽ രണ്ട് ഓഫീസുകളിലേക്കും വളർന്നിരിക്കുന്നു. ഇന്ന് ഏഴ് ബാങ്കുകളുടെ ടെക്നോളജി സർവീസ് പ്രൊവൈഡർമാരും പ്രോഗ്രാം മാനേജരും കൂടിയാണ് ഇവയർ. ബെസ്റ്റ് ഫിൻടെക്ക് അവാർഡ് പോലുള്ള നിരവധി പുരസ്കാരങ്ങളും കമ്പനി ഇതിനോടകം നേടിക്കഴിഞ്ഞു. ഐസിഐസിഐ ബാങ്കിലൂടെയാണ് സജീവ് കരിയർ ആരംഭിച്ചത്. പിന്നീട് ആക്സിസ് ബാങ്ക്, ഐഎൻജി, യെസ് ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ സജീവ് ജോലിചെയ്തു. ഇതിനുശേഷമാണ് 2018ൽ ഇവയർ എന്ന ഫിൻടെക്കിലേക്ക് കടന്നുവരുന്നത്.
ബാങ്കിങ് രംഗത്തെ അനുഭവങ്ങൾ ഇവയറിന്റെ പ്രവർത്തനങ്ങളിൽ ഏറെ സഹായിച്ചതായി സജീവ് പറയുന്നു. പ്രൊഫഷണൽ ജീവിതത്തേക്കാൾ വിജയസാധ്യത സംരംഭത്തിനാണെന്നു വിശ്വസിക്കുമ്പോഴും പ്രൊഫഷണൽ രംഗത്തെ അനുഭവസമ്പത്ത് സംരംഭങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്തതാണെന്ന് സജീവ് കരുതുന്നതും അതുകൊണ്ടാണ്. ടീം മാനേജ്മെന്റ്, ക്ലയന്റ് റിട്ടൻഷൻ, ക്ലയന്റ് സർവീസ് തുടങ്ങിയവയ്ക്ക് പ്രൊഫഷണൽ മുൻപരിചയം ഏറെ ഗുണെ ചെയ്യും. കേരളം സ്റ്റാർട്ടപ്പുകൾക്ക് ഏറെ മുന്നേറാൻ സാധ്യതകളുള്ള ഇടമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ സാഹചര്യങ്ങൾ മുതലെടുക്കണമെങ്കിൽ മികച്ച ടീം ആവശ്യമാണെന്നും ടീം മാനേജ്മെന്റ് അവിഭാജ്യ ഘടകമാണെന്നും സജീവ് ചൂണ്ടിക്കാട്ടുന്നു. റിജക്ഷൻസാണ് മറ്റൊരു കാര്യം. ആദ്യഘട്ടത്തിൽ സംരംഭങ്ങൾക്ക് ഉണ്ടാകുന്ന തിരസ്കാരങ്ങളിൽ തളരാതെ മുന്നോട്ടുപോകാൻ കഴിയണം. ആദ്യ ഘട്ടത്തിലേ തളർന്നാൽ പിന്നെയൊരു തിരിച്ചുവരവ് പലപ്പോഴും അസാധ്യമാകും. പൊരുതി മുന്നേറിയാൽ തിരസ്കരണങ്ങളെല്ലാം വിജയത്തിനു വഴിമാറുമെന്നും മുന്നോട്ടുള്ള യാത്രകൾക്കായി സംരംഭകർ റിസ്കുകൾ എടുത്തേ മതിയാകൂ എന്നും സജീവ് പറയുന്നു.
ഇവയർ എന്നത് ഒരു മിഡിൽവയറാണ്. ബാങ്കുകൾക്ക് ഉപഭോക്താക്കൾക്ക് നേരിട്ടുള്ള സൊല്യൂഷൻസ് നൽകാനാകാത്ത മേഖലകളിലെല്ലാം മിഡിൽവയർ വഴി ഇവയർ പരിഹാരമൊരുക്കുന്നു. ലാർജ് കോർപറേറ്റ്സ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ്, കോർപറേറ്റീന് ബാങ്കുകൾ തുടങ്ങിയവയ്ക്കെല്ലാം ഇവയർ ഇത്തരത്തിൽ പരിഹാരങ്ങളൊരുക്കുന്നു. കലക്ഷൻ സൊല്യൂഷൻസ്, പേയ്മെന്റ് സൊല്യൂഷൻസ്, കാർഡ് സൊല്യൂഷൻസ്, ക്യൂആർ സൊല്യൂഷൻസ് എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇവയറിന്റെ പരിഹാരങ്ങൾ നീളുന്നു. ഇത്രയുമാണ് ഇവയറിന്റെ ബാങ്കിങ് സൊല്യൂഷനുകൾ. ഇവയ്ക്കു പുറമേ രണ്ട് നോൺ ബാങ്കിങ് സൊല്യൂഷനുകളും ഇവയർ ഒരുക്കിയിട്ടുണ്ട്.
Ewire CEO P. Sajeev emphasizes that entrepreneurs must embrace rejections and take risks. He highlights the necessity of professional experience for startup success,
