മൊബിലിറ്റി സ്ഥാപനമായ എവറസ്റ്റ് ഫ്ലീറ്റിൽ 20 മില്യൺ ഡോളർ (177.5 കോടി രൂപ) കൂടി നിക്ഷേപിക്കാൻ ഒരുങ്ങി ആഗോള റൈഡ്-ഹെയ്‌ലിംഗ് ഭീമനായ ഊബർ (Uber). കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ നടത്തിയ 30 മില്യൺ ഡോളർ നിക്ഷേപത്തിനു പിന്നാലെയാണ് ഊബർ മറ്റൊരു വമ്പൻ നിക്ഷേപവുമായി എത്തുന്നത്. പ്ലാറ്റ്‌ഫോമിനായി ക്യാബ് ഫ്ലീറ്റ് പ്രവർത്തിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയിൽ ഊബറിന്റെ മൂന്നാമത്തെ നിക്ഷേപമാണിത്.

കമ്പനികളുടെ റജിസ്ട്രാറിൽ (RoC) സമർപ്പിച്ച ഫയലിംഗനുസരിച്ച്, ഊബറിൽ നിന്ന് 177.5 കോടി രൂപ സമാഹരിക്കുന്നതിനായി, 9682 സീരീസ് സി CCPSകൾ ഓരോന്നിനും ഒരു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ഇഷ്യൂ ചെയ്യുന്നതിന് എവറസ്റ്റ് ഫ്ലീറ്റിലെ ബോർഡ് പ്രമേയം പാസാക്കി. മുംബൈ ആസ്ഥാനമായുള്ള എവറസ്റ്റ് ഫ്ലീറ്റ് പുതിയ ഫണ്ടുകൾ പൊതു കോർപറേറ്റ് ആവശ്യങ്ങൾ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, മൂലധന ചിലവ്, ബിസിനസ് പ്രവർത്തനങ്ങളുടെ വിപുലീകരണം എന്നിവയ്ക്കായി ഉപയോഗിക്കുമെന്ന് ഫയലിംഗിൽ വ്യക്തമാക്കി.
Global ride-hailing giant Uber India is set to invest an additional $20 million (₹177.5 crore) in Everest Fleet, a company that manages cab fleets for the Uber platform.
