റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോക്താക്കൾ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കേണ്ടത് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. പുതിയ നിയമം 2025 ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ മാർഗ്ഗനിർദേശപ്രകാരം, ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ രാവിലെ 8 മുതൽ 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ഇത് ഡിമാൻഡ് ഏറ്റവും കൂടുതലുള്ള സമയമാണ്.
ടിക്കറ്റ് ആവശ്യകത കൂടുതലുള്ള ഈ സമയത്ത് ഫ്രോഡുലന്റ് ബുക്കിംഗുകൾ വഴി സിസ്റ്റം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജനപ്രിയ ട്രെയിനുകളുടെ റിസർവേഷൻ സാധാരണയായി രാവിലെ എട്ടിനും പത്തിനുമിടെയാണ് തുറക്കുന്നത്.
IRCTC has made Aadhaar verification mandatory for ticket bookings made between 8 am and 10 am to curb fraudulent activity during peak reservation hours.
