ചുരുങ്ങിയ കാലംകൊണ്ട് ആഗോള ശ്രദ്ധ നേടിയ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ് (VinFast). പ്രമുഖ ആഗോള ഇവി ബ്രാൻഡാകുക എന്ന ലക്ഷ്യത്തോടെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങൾക്കു പുറമേ ഇപ്പോൾ ഇന്ത്യയിലും ചുവടുവെച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. അതിവേഗം ഈ വിപണികളിൽ കത്തിക്കയറാനും വിൻഫാസ്റ്റിന് സാധിച്ചു. VF6, VF7 എന്നീ ഇലക്ട്രിക് എസ്യുവികളാണ് കമ്പനി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസിന്റെ (FADA) ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇന്ത്യയിൽ 131 കാറുകളാണ് കമ്പനി വിൽപന നടത്തിയിരിക്കുന്നത്.

വിഎഫ് 6ന്റെ എക്സ്-ഷോറൂം വില 16.49 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, വിഎഫ് 7ന് ഇത് 20.89 ലക്ഷം രൂപയാണ്. ന്യൂഡൽഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, സൂറത്ത്, പൂനെ, വിജയവാഡ, വിശാഖപട്ടണം, നാഗ്പൂർ, ആഗ്ര, ലുധിയാന, ജയ്പൂർ, കൊച്ചി, ഭുവനേശ്വർ, ബറോഡ, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലായി കമ്പനിക്ക് 24 ഡീലർഷിപ്പുകളാണുള്ളത്. 2025 അവസാനത്തോടെ 35 ഡീലർഷിപ്പുകൾ സ്ഥാപിക്കാനാണ് വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത്.
Vietnamese EV maker VinFast sold 131 cars (VF6 & VF7 SUVs) in India in October, according to FADA data, aiming for aggressive dealership expansion.
