യാത്രക്കാരെ വലച്ച് അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക്. ഉയർന്ന റോഡ് നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ഓമ്‌നി ബസ് ഓണേർസ് അസോസിയേഷനുകൾ സർവീസുകൾ നിർത്തിവച്ചതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. കഴിഞ്ഞ ദിവസം 600 അന്തർ സംസ്ഥാന ഓമ്‌നി ബസുകളാണ് പണിമുടക്കിനെത്തുടർന്ന് റദ്ദാക്കിയത്.

തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന ഓമ്‌നിബസ് ബസുകൾ തടസ്സമില്ലാതെ ഓടിയെങ്കിലും, എറണാകുളം, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാർ കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടു. ബസ്സുകൾ റദ്ദാക്കിയതോടെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. ബസുകള്‍ മുടങ്ങിയതോടെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി യാത്രക്കാര്‍ക്ക് മറ്റ് മാര്‍ഗം തേടേണ്ടിവന്നു. കെഎസ്ആര്‍ടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആര്‍ടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാതായി.
കേരളത്തിൽ വിവിധയിടങ്ങളിലേക്ക് പോകുന്ന അന്തർസംസ്ഥാന സ്വകാര്യബസുകളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുത്ത് സര്‍വീസ് നിര്‍ത്തിവെച്ചു. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200ലധികം അന്തർസംസ്ഥാന ബസുകളാണ് ബെംഗളൂരുവില്‍നിന്ന് മാത്രം സര്‍വീസ് നടത്തുന്നത്.
Interstate private bus operators strike across Tamil Nadu, Kerala, Karnataka, Andhra Pradesh, and Telangana cancels 600 buses, leaving thousands of passengers stranded and facing travel difficulties.
