ഇന്ത്യയിലെ ഏറ്റവും മികച്ച മോട്ടോർസ്പോർട്സ് ടീമുകളിലൊന്നായ അജിത് കുമാർ റേസിംഗുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. തമിഴ് താരം അജിത്താണ് അജിത് കുമാർ റേസിംഗിന്റെ സ്ഥാപകൻ.

സഹകരണത്തിന്റെ ഭാഗമായി, ആർസിപിഎല്ലിന്റെ മുൻനിര എനർജി ഡ്രിങ്ക് ബ്രാൻഡായ കാമ്പ എനർജി ടീമിന്റെ ഔദ്യോഗിക എനർജി പങ്കാളിയായി പ്രവർത്തിക്കും. ഇന്ത്യയിൽ നിർമിച്ച സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നത് ആർസിപിഎല്ലിനെ സംബന്ധിച്ച് പ്രധാനമാണെന്നും പങ്കാളിത്തം ആ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.
Reliance Consumer Products (RCPL) announces a partnership with actor Ajith Kumar’s motorsports team, Ajith Kumar Racing, with its Campa Energy drink serving as the official energy partner.
