ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്. ശക്തവും ഹീറോയിക്കുമായ സ്ക്രീൻ പ്രസൻസ് കൊണ്ട് അദ്ദേഹം ബോളിവുഡിലെ ഹീ-മാൻ എന്നറിയപ്പെട്ടു.
1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി.

ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമ മാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളാണ് അദ്ദേഹത്തിന്.
1990ൽ നേടിയ ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2012ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. വർഷങ്ങൾ നീണ്ട അഭിനയജീവിതം പ്രശസ്തിക്കും പുരസ്കാരങ്ങൾക്കുമൊപ്പം അദ്ദേഹത്തിന് വൻ സമ്പാദ്യവും നേടിക്കൊടുത്തു. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് 500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
Dharmendra, the legendary ‘He-Man of Bollywood’, is one of Indian cinema’s finest actors. Learn about his career, iconic films like Sholay, his family, and the Padma Bhushan award.
