മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും സാഹസികത നിറഞ്ഞ വിനോദങ്ങൾ കൊണ്ടുമെല്ലാം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വാർത്തകളിൽ നിറയാറുണ്ട്. ഇതോടൊപ്പം അദ്ദേഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്-സമ്പത്ത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം രണ്ട് ബില്യൺ ഡോളർ വരെയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി.

ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജകുടുംബമാണ് അൽ മക്തൂം കുടുബം. 18 ബില്യൺ ഡോറളോറമാണ് അൽ മക്തൂം കുടുംബത്തിന്റെ ആസ്തി. സ്വകാര്യ നിക്ഷേപങ്ങൾ, കിരീടാവകാശി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക്, വിവിധ വ്യവസായങ്ങളിലുടനീളം ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹംദാന്റെ സമ്പാദ്യം.
റിയൽ എസ്റ്റേറ്റ്, വാണിജ്യ സംരംഭങ്ങൾ തുടങ്ങിയവയിൽ ഷെയ്ഖ് ഹംദാന് വൻ നിക്ഷേപങ്ങളുണ്ട്. ഇതിനുപുറമേ സൂപ്പർയോറ്റുകൾ, സ്വകാര്യ ജെറ്റുകൾ, അപൂർവ കാർ ശേഖരം തുടങ്ങിയവയും അദ്ദേഹത്തിന്റെ പക്കലുണ്ട്.
Explore the massive wealth of Dubai Crown Prince Sheikh Hamdan (Fazza), estimated to be around $2 billion, which includes extensive private investments, real estate, and a collection of superyachts and private jets.
