എല്ലാ തദ്ദേശ തദ്ദേശ സ്ഥാപന പരിധിയിലും മിനി സംരംഭ പാർക്കുകൾ : സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 %മായെങ്കിലും ഉയർത്തും, ഉറപ്പു നൽകി എൽഡിഎഫിന്റെ മാനിഫെസ്റ്റോ മിനി സംരംഭ പാർക്കുകൾ ആരംഭിക്കുമെന്നും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായെങ്കിലും ഉയർത്തുമെന്നും ഉറപ്പു നൽകി എൽ ഡി എഫിന്റെ മാനിഫെസ്റ്റോ പുറത്തിറക്കി . ഒരു ലക്ഷം സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ളതാക്കുന്നതിന് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു പഞ്ചായത്തിൽ ഒരുത്പന്നം പദ്ധതി നടപ്പാക്കും. നിലവിലെ സംരംഭങ്ങളുടെ സാങ്കേതികവിദ്യകളെയും സാമ്പത്തികസ്ഥിതികളെയും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും സാമ്പത്തികസഹായം നൽകും.പുതിയ സംരംഭകത്വം ആരംഭിക്കുന്നതിന് പ്രത്യേക പ്രോത്സാഹന സ്കീമുകള്‍ ആവിഷ്കരിക്കും.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും മിനി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുവാൻ വ്യവസായ വകുപ്പുമായി ചേർന്ന് മാനേജ്മന്റ് നിര്‍വ്വഹണം നട
ത്തും. വീടുകളില്‍ സംരംഭകത്വത്തിന് ലൈസന്‍സ് നല്‍കാനുള്ള ചട്ട ഭേദഗതി ഉപയോഗിച്ച് സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. ഒരു പഞ്ചായത്തില്‍ ഒരു ഉല്പന്നം എന്ന കാഴ്ചപ്പാടിനനുസൃതമായ പൊതുസൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ക്ക് നിയര്‍ ഹോം സൗകര്യം ഏര്‍പ്പെടുത്തും. പട്ടികജാതിപട്ടികവര്‍ഗ സങ്കേതങ്ങളില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഒരു ലക്ഷം സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ളതാക്കുന്നതിന് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കും.
കാര്ഷികോല്പന്നങ്ങളുടെ സംസ്കരണ യൂണിറ്റുകള്‍, ഹോംസ്റ്റേ അടക്കമുള്ള ടൂറിസം സംരംഭങ്ങള്‍, ഉപഭോക്താക്കള്‍ക്കു വേണ്ട സേവനങ്ങളും ഉല്പന്നങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനുള്ള ശൃംഖലകള്‍, ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് പ്രാദേശിക പ്ലാനുകൾ തയ്യാറാക്കും. ഇവയ്ക്ക് ആവശ്യമായ നൈപുണി പരിശീലനം ആവശ്യമുള്ള തൊഴില്‍സേനയെ ഉറപ്പുവരുത്തും. പബ്ലിക് വൈഫൈ സോണുകള്‍ സ്ഥാപിക്കും.
എല്ലാവര്ക്കും തൊഴില്‍ എൽ ഡി എഫ് മാനിഫെസ്റ്റോ ഉറപ്പു നൽകുന്നു. 18-25 വയസു കഴിഞ്ഞ പുരുഷന്മാരില് 95 ശതമാനം പേരും വീടിനു പുറത്ത്
ജോലിക്ക് പോകുന്നവരാണ്. എന്നാല്‍ സ്ത്രീകളില്‍ ഇവരുടെ എണ്ണം 30 ശതമാനത്തില്‍ താഴെയാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാ
നമായെങ്കിലും ഉയർത്തുന്നതിനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. ഇതിനു ആദ്യപടിയായി 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട്
തൊഴില്‍ നല്‍കും.
കുടുംബശ്രീയും വിജ്ഞാനകേരളവുമായി ചേര്‍ന്ന് 2025 ജൂലൈ മാസത്തില്‍ ആരംഭിച്ച തൊഴില്‍ ക്യാമ്പയിന് വഴി ഇതിനകം 2 ലക്ഷത്തോളം പ്രാദേശിക തൊഴിലവസരങ്ങള്‍ നേടിക്കഴിഞ്ഞു. ഇവയിലേക്ക് 80,000 പേര്‍ക്ക് നിയമനവും നല്കി. ഇതോടൊപ്പം വിപുലമായ നാല് പ്രാദേശിക സേവന സംരംഭ ശൃംഖലയ്ക്ക് കുടുംബശ്രീ നേതൃത്വം നൽകുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് പരിചരണം നല്കുനതിനുള്ള സാന്ത്വന മിത്രയാണ്
ഇതില്‍ ഏറ്റവും പ്രധാനം. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള റിപ്പയര്‍,മെയിന്റനന്‍സ്, പ്ലംബ്ബിംഗ്, ഇലക്ട്രിഫിക്കേഷന് തുടങ്ങിയ സേവനങ്ങള്‍ നല്
കുന്നതിനുള്ള സ്കില്‍@കോള്‍ സംരംഭങ്ങളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആരംഭിക്കും.
കുടുംബശ്രീ ഉല്പന്നങ്ങളോടൊപ്പം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള് വീടുകളിലേക്ക് ആവശ്യാനുസര
ണം വാങ്ങി എത്തിക്കുന്നതിനുള്ള ഷോപ്പ്@ഡോര്‍ പദ്ധതിയാണ് മറ്റൊന്ന്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കാര്‍ഷിക ആവശ്യ
ങ്ങള്‍ക്കുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊുള്ള വിദഗ്ധ തൊഴിലാളി സംഘങ്ങള്‍, ഇവന്റ് മാനേജ്മെന്റ് ടീമുകള്‍ തുടങ്ങിയവയിലൂടെ ഒരു ഒരു ലക്ഷം തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങ ള്‍ നടന്നുവരികയാണ്. ഈ ധനകാര്യ വര്‍ഷം അവസാനിക്കും മുമ്പ്
മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നത്. ഒരു സ്ത്രീക്ക് ശരാശരി 10,000 രൂപ പ്രതിമാസ വരുമാനം കണക്ക് കൂട്ടിയാല്‍പ്പോലും 24,000 കോടി രൂപ ഇതുവഴി സാധാരണക്കാരുടെ വീടുകളില്‍ അധികവരുമാനമായി എത്തിക്കാനാകും.
തദ്ദേശസ്വയംഭരണ വകുപ്പ് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കേരളം വ്യവസായ സൗഹൃദ സൂചികയില്‍
ടോപ്പ് അച്ചീവര്‍ പദവി കൈവരിച്ചതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, ലൈസന്‍സ് ചട്ട
ഭേദഗതികളും കെട്ടിട നിര്‍മ്മാണ ചട്ട ഭേദഗതികളും ഇതിന് ഉദാഹരണങ്ങളാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ്എം പ്ലോയ്മെന്റ് ഹെല്‍പ്പ് ഡെസ്ക് കൂടുതല്‍ കാര്യക്ഷമമാക്കും.
The LDF manifesto assures the establishment of mini enterprise parks and aims to raise women’s job participation to 50%, promising 20 lakh jobs for women and financial support for enterprises to achieve ₹1 crore turnover.
