ഈ വർഷത്തെ വിശ്വസുന്ദരി മത്സരം തായ്‌ലാൻഡിൽ നടക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാനി സുന്ദരിയായ 22കാരി മണികാ വിശ്വകർമയാണ്. കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്സ് പോസ്റ്റിനായി മണിക ധരിച്ച സാരിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പീകോക്ക് ഗ്രീൻ നിറത്തിലുള്ള സാരി ഷിഫോൺ കൊണ്ടുള്ളതാണ്. ഗോൾഡൺ എംബ്രോയ്ഡറി ചെയ്ത ആപ്ലിക് ബോർഡറുകൾ, സ്കല്ലോപ്പ്ഡ് ഹെം, തിളങ്ങുന്ന സീക്വിൻ അലങ്കാരങ്ങൾ, ഫ്ലോറൽ ഇൻസ്പയർഡ് എംബ്രോയ്ഡറി എന്നിങ്ങനെ നീളുന്നു സാരിയുടെ സവിശേഷതകൾ.

രാജസ്ഥാനിലെ ശ്രീഗംഗാനഗർ സ്വദേശിനിയായ മണിക ഇപ്പോൾ ഡൽഹിയിലാണ് താമസം. വിദ്യാഭ്യാസത്തിനൊപ്പം മോഡലിങ്-സൗന്ദര്യമത്സരങ്ങൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായാമ് മണിക ഡൽഹിയിലേക്ക് താമസം മാറിയത്. അവസാന വർഷ പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കണോമിക്സ് വിദ്യാർഥിനിയായ മണികാ വിശ്വകർമ കഴിഞ്ഞവർഷം മിസ് യൂണിവേഴ്സ് രാജസ്ഥാൻ കിരീടം സ്വന്തമാക്കിയിരുന്നു.
സൗന്ദര്യമത്സരത്തിൽ മാത്രമല്ല, ക്ലാസിക്കൽ നൃത്തത്തിലും പ്രാഗത്ഭ്യമുണ്ട് മണികയ്ക്ക്. വിദേശകാര്യമന്ത്രാലയത്തിന്റെ ബിംസ്റ്റെക് സെവോകോൺ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള മണികയെ തേടി ലളിതകലാ അക്കാഡമിയുടേയും ജെജെ സ്‌കൂൾ ഓഫ് ആർട്സിന്റേയും അംഗീകാരവും തേടിയെത്തി. എഡിഎച്ച്ഡി പോലുള്ളവയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ന്യൂറോനോവ പ്ലാറ്റ്ഫോമിന്റെ സ്ഥാപക കൂടിയാണ് മണിക.
Learn about Manika Vishwakarma, the 22-year-old from Rajasthan representing India at the Miss Universe 2025 pageant in Thailand. She is also the founder of the NeuroNova platform.
