തുറമുഖ വികസനത്തിനായി 1.2 ട്രില്യൺ രൂപയുടെ വിപുലീകരണ റോഡ്മാപ്പ് പ്രഖ്യാപിച്ച് തമിഴ്നാട്. തുറമുഖ ശേഷി വർധിപ്പിക്കുക, ചരക്ക് കൈകാര്യം ചെയ്യൽ കാര്യക്ഷമത ശക്തിപ്പെടുത്തുക എന്നിവയിലൂടെ സംസ്ഥാനത്തെ സുപ്രധാന സമുദ്ര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ആധുനിക ബെർത്തുകൾ, ആഴമേറിയ ഡ്രാഫ്റ്റുകൾ, മെച്ചപ്പെട്ട ഇവാക്വേഷൻ സിസ്റ്റം, നൂതന ലോജിസ്റ്റിക് കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ പൊതു, സ്വകാര്യ തുറമുഖങ്ങളിലുടനീളം വൻ നവീകരണങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ ടെർമിനലുകൾക്കൊപ്പം കണ്ടെയ്നർ ഹാൻഡ്‌ലിംഗ് സോണുകൾ വികസിപ്പിക്കുക, ലാസ്റ്റ് മൈൽ മൾട്ടിമോഡൽ ലിങ്കുകൾ മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ഊന്നൽ നൽകും. ഇതിലൂടെ കാർഗോ ത്രൂപുട്ട് വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
Tamil Nadu announces a massive ₹1.2 trillion roadmap for port expansion, focusing on modern berths, deep drafts, and improved logistics to transform the state into a major maritime hub.
