1964ൽ സ്ഥാപിതമായതിനുശേഷം ഏറ്റവും പ്രധാനപ്പെട്ട സംഘടനാപരമായ പരിഷ്കരണത്തിലേക്ക് നീങ്ങാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). ഇന്ത്യയിലെ ഏക യുദ്ധ വിമാന നിർമാതാക്കളും ഏറ്റവും വലിയ പ്രതിരോധ ഓർഡർ ബുക്ക് ഉള്ള കമ്പനിളിലൊന്നുമാണ് എച്ച്എഎൽ.

2026 മാർച്ചോടെ സമഗ്രമായ പുനഃസംഘടനാ പദ്ധതി തയ്യാറാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനെ (BCG) നിയോഗിച്ചിട്ടുണ്ട്. 2.52 ലക്ഷം കോടി രൂപയുടെ കരാറുകളോടെ, തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, എസ് യു-30 എംകെഐ അപ്ഗ്രേഡുകൾ, സിവിൽ എയർക്രാഫ്റ്റുകൾ, എഎൽഎച്ച് ധ്രുവ് വകഭേദങ്ങൾ എന്നിവ വിതരണം ചെയ്യും. ഇതിനുപുറമേ പാരമ്പര്യ ജാഗ്വാർ പോലുള്ളവ നിലനിർത്താനും എച്ച്എഎൽ ശ്രമിക്കുന്നു.
Hindustan Aeronautics Limited (HAL) is set to undergo its biggest restructuring since 1964, with BCG preparing a comprehensive plan by March 2026 to manage its massive ₹2.52 lakh crore defence order book.
