ആഗോള വിപണികൾ അസ്ഥിരത നേരിടുന്ന സാഹചര്യത്തിലും ഇന്ത്യയുടെ കയറ്റുമതി പ്രകടനം സ്ഥിരത പാലിക്കുന്നതായി എസ്ബിഐ റിസേർച് വിലയിരുത്തുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ രാജ്യത്തിന്റെ മെർച്ചൻഡൈസ് കയറ്റുമതി 220 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 214 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 2.9 ശതമാനത്തിന്റെ വർധനയാണിത്.

അമേരിക്കയിലേക്കുള്ള കയറ്റുമതിയും 13 ശതമാനം വർധിച്ച് 45 ബില്യൺ ഡോളറിലെത്തിയെങ്കിലും, സെപ്റ്റംബറിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലൈ 2025 മുതൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ അമേരിക്കയുടെ പങ്ക് കുറയുകയും സെപ്റ്റംബറിൽ 15 ശതമാനമായി താഴുകയും ചെയ്തു. പ്രധാന വിപണിയായ യുഎസ്സിന്റെ പങ്ക് കുറഞ്ഞെങ്കിലും ഇന്ത്യ കയറ്റുമതി രാജ്യങ്ങൾ വൈവിധ്യവൽകരിച്ച് ഇതിനെ മറികടന്നു.
സെക്ടർ അടിസ്ഥാനത്തിൽ സമ്മിശ്ര പ്രകടനമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സമുദ്രോത്പന്നങ്ങളിൽ അമേരിക്കയുടെ പങ്ക് FY25ലെ 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. പ്രിഷ്യസ് സ്റ്റോൺസിന്റെ പങ്ക് 37 ശതമാനത്തിൽ നിന്ന് 6 ശതമാനമായി വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സമുദ്രോത്പന്നങ്ങളിലും റെഡിമെയ്ഡ് കോട്ടൺ വസ്ത്രങ്ങളിലും ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ വളർച്ച തുടർന്നു.
ഇതിനൊപ്പം, ഇന്ത്യയുടെ കയറ്റുമതി വിപണികൾ കൂടുതൽ വൈവിധ്യമാർന്നതായി റിസേർച്ച് വിലയിരുത്തുന്നു. യുഎഇ, ചൈന, വിയറ്റ്നാം, ജപ്പാൻ, ഹോങ്കോംഗ്, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ വിവിധ ഉത്പന്ന വിഭാഗങ്ങളിൽ വർധനയുണ്ട്
India’s merchandise exports reached $220 billion in H1 FY26, remaining stable despite high US tariffs and market volatility, by significantly diversifying export destinations beyond the United States.
