വാണിജ്യാടിസ്ഥാനത്തിൽ യുഎസ് ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ. എൽവിഎം3 ഉപയോഗിച്ച് അടുത്ത മാസം വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.

ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വാർഷിക ദിനാഘോഷത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2040 ആകുമ്പോഴേക്കും വിക്ഷേപണങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയുടെ ബഹിരാകാശ മേഖല വികസിത രാഷ്ട്രങ്ങൾക്കു തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത മാസമായിരിക്കും അത്. കമ്യൂണിക്കേഷൻ ഉപഗ്രഹമാണ് വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. ലോഞ്ച് വെഹിക്കിൾ മാർക്ക് – III വാഹനത്തിൽ വാണിജ്യാടിസ്ഥാനത്തിലാകും വിക്ഷേപണം- അദ്ദേഹം പറഞ്ഞു.
ISRO Chairman V Narayanan confirms the agency will commercially launch a US communication satellite next month via the LVM3 rocket, outlining India’s ambitious space goals for 2040.
