ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുഖ്യമന്ത്രിയുടെ അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് അമരാവതിയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബാബു നായിഡു എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ഗൗതം അദാനിയെയും കരൺ അദാനിയെയും കണ്ടതായ് ലോകേഷ് പോസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്കായി ആസൂത്രണം ചെയ്തിട്ടുള്ള പുതിയ നിക്ഷേപങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
Adani Group Chairman Gautam Adani and MD Karan Adani met AP CM Chandrababu Naidu and Minister Nara Lokesh to discuss current infrastructure projects and future investment opportunities in Andhra Pradesh.
