മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (MSCL) നടത്തുന്ന നേത്രാവതി നദീതട വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തോട് അടുക്കുന്നു. അഞ്ചു വർഷത്തിലേറെ നീണ്ട പ്രവൃത്തിയുടെ ഫലമായി, 450 മീറ്റർ റിവർഫ്രണ്ട് വാക്ക് വേയാണ് പദ്ധതിയുടെ ആദ്യഘട്ടമായി പൂർത്തിയാക്കിയത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ പിന്തുണയോടെയുള്ള പദ്ധതിയുടെ ആകെ ദൈർഘ്യം 2.1 കിലോമീറ്ററാണ്.

മുമ്പ് പദ്ധതിക്കായി 70 കോടി രൂപയായിരുന്നു അനുവദിച്ചത്. പിന്നീടിത് 32 കോടി രൂപയാക്കി ചുരുക്കി. പദ്ധതിക്കായി ഏകദേശം 16 കോടി രൂപ ഇതിനകം വിനിയോഗിച്ചുകഴിഞ്ഞു. നദീതടത്തെ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാക്കുക, പ്രകൃതി സംരക്ഷിച്ചുകൊണ്ട് വികസനം കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യഘട്ടം നേത്രാവതി റെയിൽവേ ബ്രിഡ്ജ് മുതൽ മോർഗൻ ഗേറ്റ് വരെയുള്ള ഭാഗത്താണ്. സോഫ്റ്റ്‌സ്കേപ്പിംഗ്, ലാൻഡ്‌സ്‌കേപ്പ്, നടപ്പാതകൾ എന്നിവയോടെ പൂർത്തിയായിരിക്കുന്നു.
ബാക്കി 300 മീറ്റർ ഹാർഡ്‌സ്‌കേപ്പിംഗ് ആണ് ഇന് പൂർത്തിയാക്കാനുള്ളത്. നദീതട പക്ഷി നിരീക്ഷണ മേഖല, ഓപ്പൺ-എയർ തിയേറ്റർ, ലാറ്ററൈറ്റ്-ബ്രിക്ക് നടപ്പാത, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ-എയർ ജിം, ആർട്ട് സ്പേസ്, ട്രീ ഹൗസ് എന്നിവയാണ് 450 മീറ്റർ നടപ്പാതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ബോട്ട് സർവീസും വാട്ടർ സ്പോർട്സും ഒരുക്കാനും പദ്ധതിയുണ്ട്.
| The first phase of the Nethravati Riverfront Development project (450m walkway) in Mangaluru, costing ₹16 Crore, is nearing completion under the Smart City initiative, aiming to boost tourism. |
