ഡൽഹിയിലെ വായു മലിനീകരണത്തിനിടയിൽ കേന്ദ്ര സർക്കാർ ബദൽ ഇന്ധനങ്ങൾക്ക് മുൻഗണന നൽകുന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി ടൊയോട്ടയുടെ ‘മിറായി’ ഹൈഡ്രജൻ ഇന്ധന സെൽ കാർ ഉപയോഗിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

ഭാവി ഇന്ധനം ഹൈഡ്രജനാണ്. ഇപ്പോൾ ഉപയോഗിക്കുന്നത് ടൊയോട്ടയുടെ ഹൈഡ്രജൻ കാറാണെന്നും ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു. ഇന്ധന ഇറക്കുമതിയിലൂടെ ഇന്ത്യയ്ക്ക് 22 ലക്ഷം കോടി രൂപ ചിലവാകുന്നുണ്ടെന്നും ഇത് വലിയ തോതിൽ മലിനീകരണം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലിനീകരണം കാരണം, വലിയ പ്രശ്നം നേരിടുന്നു. ഡൽഹിയിലും ഇതേ പ്രശ്നമാണ്. ഇന്ത്യ ബദൽ ഇന്ധനത്തിലേക്ക് നീങ്ങുമ്പോൾ, രാജ്യം ഊർജത്തിന്റെ മൊത്തം കയറ്റുമതിക്കാരായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2024–25 കാലയളവിൽ ഇന്ത്യ ഏകദേശം 300 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുകയും ഏകദേശം 65 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്യുകയും ചെയ്തു. രാജ്യം അതിന്റെ അസംസ്കൃത എണ്ണയുടെ 88 ശതമാനവും വാതക ആവശ്യങ്ങളുടെ 51 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ചിലവ് കുറഞ്ഞ ഇറക്കുമതി ബദലും, മലിനീകരണ രഹിതവും, തദ്ദേശീയവുമായ ഇന്ധനത്തിലേക്ക് നീങ്ങേണ്ടതും പ്രധാനമാണ്. അതിനാൽ ബദൽ, ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര നയങ്ങൾ പ്രാപ്തമാക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
Amid severe air pollution, Nitin Gadkari started using a Toyota Mirai hydrogen fuel cell car, stressing the need for India to switch to alternative and indigenous fuels to cut down on $22 lakh crore import bills.
