ഇന്ത്യൻ പേറ്റന്റ് ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ (FY25) ഇന്ത്യയിലെ ഏറ്റവും വലിയ ആഗോള ബൗദ്ധിക സ്വത്തവകാശ (IP) സ്രഷ്ടാവായി ജിയോ പ്ലാറ്റ്‌ഫോമുകൾ (JPL). ആഭ്യന്തര ഓട്ടോമൊബൈൽ നിർമ്മാതാക്കളായ TVS മോട്ടോർ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), Ola ഇലക്ട്രിക് മൊബിലിറ്റി എന്നിവയെ മറികടന്നാണ് ജിയോയുടെ നേട്ടം 2025 സാമ്പത്തിക വർഷത്തിൽ (FY25) 1,037 അന്താരാഷ്ട്ര പേറ്റന്റുകൾ JPL ഫയൽ ചെയ്തു, TVS മോട്ടോർ (238), CSIR (70), IIT മദ്രാസ് (44), Ola ഇലക്ട്രിക് മൊബിലിറ്റി (31), കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് (27), ഹീറോ മോട്ടോകോർപ്പ് (20), മറ്റുള്ളവ എന്നിവയെക്കാൾ മുന്നിലാണെന്ന് കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈനുകൾ & ട്രേഡ് മാർക്ക്സ് ഓഫീസ് അറിയിച്ചു.

2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ജെപിഎല്ലിന്റെ ഇന്ത്യൻ പേറ്റന്റുകൾ ഉൾപ്പെടെ ആകെ 1,654 ഫയലിംഗുകൾ നടന്നു. ജിയോ 485 പേറ്റന്റുകൾ കൈവശംവെച്ചുകൊണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ പേറ്റന്റ് ഉടമകളിൽ ഒന്നായി സ്വയം സ്ഥാപിച്ചു- പ്രത്യേകിച്ച് 5G, 6G സാങ്കേതികവിദ്യകളിലാണ് മുന്നേറ്റം. രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം ആണ് ജെപിഎല്ലിന്റെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും വഹിക്കുന്നത്. കമ്പനിയുടെ പ്രവർത്തന മാതൃകയെ നൂതന ഉൽപ്പാദന ശേഷിയുള്ള ഡീപ് ടെക്നോളജി (ഡീപ്ടെക്) കമ്പനിയായി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഈ വർഷത്തെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎംഡി മുകേഷ് അംബാനി, കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓരോ ബിസിനസിനെയും എഐവഷകരിക്കുകയാണെന്നും ഇത് അതിവേഗ വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jio Platforms (JPL) has emerged as India’s top global IP creator in FY25 with 485 patents, surpassing TVS Motor and CSIR, driven by 5G, 6G, and DeepTech innovations.
