സ്ത്രീശാക്തീകരണം, സംരംഭകത്വം, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി എന്നിവയെക്കുറിച്ച് ശക്തമായ സന്ദേശവുമായി നാച്ചുറൽസ് സലോൺ സഹസ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.കെ. കുമരവേൽ. ചാനൽഅയാം ഷീ പവറിൽ ‘സ്കെയിലിങ് ഡ്രീംസ്, ബിൽഡിങ് എ വിമൺ ലെഡ് ബ്യൂട്ടി എംപയർ അറ്റ് സ്കെയിൽ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ആത്മവിശ്വാസവും വ്യക്തതയും ദിശയും നൽകുന്ന വേദിയാണ് ഷീ പവറെന്ന് അദ്ദഹം പറഞ്ഞു. അതിലും പ്രധാനമാണ് ഇത്തരം പരിപാടികളിൽനിന്നു ലഭിക്കുന്ന പ്രതീക്ഷയെന്നും ഇത്തരം പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1979ൽ പിതാവ് മരിച്ച ശേഷം ആറു മക്കളെ ഒറ്റയ്ക്ക് വളർത്തിയ അമ്മയുടെ ജീവിതമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് കുമരവേൽ പറഞ്ഞു. എല്ലാ കാരണങ്ങളും ഉണ്ടായിട്ടും അമ്മ കരയാനോ സഹതാപം തേടാനോ പോയില്ല. ജീവിതം സ്വന്തം കൈകളിലെടുത്ത് മക്കളെ സുരക്ഷിതരാക്കി വിജയത്തിലേക്ക് നയിച്ചു. കൃഷി, ഫാക്ടറി, തുന്നൽശാല, ബേക്കറി തുടങ്ങി പല മേഖലകളിലും പ്രവർത്തിച്ച് അവർ ധൈര്യമാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന വലിയ ജീവിതപാഠം നൽകി. വിദ്യാഭ്യാസരംഗത്ത് മുന്നിൽ നിൽക്കുന്ന സ്ത്രീകൾ തൊഴിൽരംഗത്ത് പിന്നോട്ടുപോകുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു. സ്കൂളിലും കോളേജുകളിലും മുൻനിരയിൽ നിൽക്കുന്ന പെൺകുട്ടികൾ വിവാഹത്തിനുശേഷം തൊഴിൽരംഗത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ‘മിസ്സിംഗ് വിമൺ’ ഘട്ടം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. എന്നാൽ ഈ തലമുറ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾ അത് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ലോകം പുരുഷന്മാർക്ക് വേണ്ടി പുരുഷന്മാർ രൂപകൽപന ചെയ്തതാണ്. ഇത് ഗൂഢാലോചനയല്ല, ഡാറ്റ ബയാസാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംരംഭകരായാലും കായികതാരങ്ങളായാലും പുരുഷന്മാരാണ് ആദ്യം ഓർമയിലേക്കുവരുന്നതെന്നും, എന്നാൽ സ്ത്രീകൾ മുന്നിലെത്തുമ്പോൾ ആ വിവേചനം തിരുത്തപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ വീടുകളിലും വിദ്യാഭ്യാസരംഗത്തും ശക്തരാണെങ്കിലും രാഷ്ട്രീയം പോലുള്ള രംഗങ്ങളിൽ വേണ്ടത്ര പ്രാതിനിധിത്വമില്ല. ഇത് വലിയ അനീതിയാണ്. അധികാരം ചോദിച്ചെടുക്കേണ്ടതാണെന്നും അത് ആരും കൈയ്യിൽ കൊണ്ടുവന്ന് തരില്ലെന്നും അദ്ദേഹം പറഞ്ഞു. 21ആം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് നിരീക്ഷിച്ച കുമരവേൽ, യുവജനങ്ങളുടെ എണ്ണം, ഡിജിറ്റൽ കഴിവുകൾ, കുറഞ്ഞ ഡാറ്റ ചിലവ് തുടങ്ങിയവ ഇന്ത്യയെ അപൂർവ അവസരങ്ങളുടെ കേന്ദ്രമാക്കി മാറ്റിയതായും അഭിപ്രായപ്പെട്ടും. പ്രശ്നം – പരിഹാരം – സാങ്കേതികവിദ്യ – ഇന്ത്യ: ഇതാണ് ബില്യൺ ഡോളർ അവസരമെന്നും അദ്ദേഹം വിശദീകരിച്ചു. എഐ എന്നത് ഭാവിയല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതാണെന്ന് ഓർമിപ്പിച്ച കുമരവേൽ, എഐ സ്വീകരിച്ച് നേതൃത്വം നൽകുക അല്ലെങ്കിൽ നിഷേധിച്ച് അപ്രത്യക്ഷമാകുക – ഇതാണ് മുന്നിലുള്ള വഴികളെന്നും വ്യക്തമാക്കി. ഉപഭോക്താവിനെ മനസ്സിലാക്കാനും, ആവർത്തന ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും, ഭാവി പ്രവചിക്കാനും, സേവനങ്ങൾ വ്യക്തിഗതമാക്കാനും, വേഗത്തിൽ വളരാനുമാണ് എഐ സഹായിക്കുകയെന്ന്
സാധാരണ ജീവിതം നയിക്കാൻ എടുക്കുന്ന സമയം തന്നെ അസാധാരണ ജീവിതത്തിനും മതി. അതിനാൽ വലിയ സ്വപ്നങ്ങൾ കാണുക എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Naturals Salon co-founder CK Kumaravel shares an inspiring message on women-led business growth, the importance of financial power for women, and adopting AI for future success
