ഇലക്ട്രിക് ടൂവീലറായ ഓർബിറ്റർ (Orbiter) തെലങ്കാനയിലും അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോർ. നേരത്തെ കർണാടക, മഹാരാഷ്ട്ര ഡൽഹി എന്നിവിടങ്ങളിൽ അവതരിപ്പിച്ച ഓർബിറ്റർ കേരളത്തിലേയും തിരഞ്ഞെടുത്ത ഷോറൂമുകളിൽ ലഭ്യമാണ്. 1,04,600 രൂപയാണ് ഓർബിറ്ററിന്റെ കൊച്ചിയിലെ എക്സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഉൾപ്പെടെയാണിത്.

ഡെയ്ലി കമ്യൂട്ടിനെ പുനർനിർവചിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്ത ടിവിഎസ് ഓർബിറ്റർ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകൾ ആദ്യമായി അവതരിപ്പിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. 34 ലിറ്റർ ബൂട്ട് സ്പേസ്, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയ്ക്കു പുറമേ 158 കിലോമീറ്റർ ഐഡിസി റേഞ്ച്, ക്രൂസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുമുണ്ട്. മോഡേർൺ കണക്ടഡ് സിസ്റ്റംസ്, 14 ഇഞ്ച് ഫ്രണ്ട് വീൽ എന്നിങ്ങനെ പോകുന്നു മറ്റ് പ്രത്യേകതകൾ.
ഇലക്ട്രിക് വാഹന രംഗത്തെ ടിവിഎസ്സിന്റെ മേധാവിത്വം ശക്തമാക്കാൻ ഓർബിറ്ററിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിയോൺ സൺബേർസ്റ്റ്, സ്ട്രാറ്റസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നിങ്ങനെയുള്ള കളർ പാറ്റേർണുകളിലാണ് ടിവിഎസ് ഓർബിറ്റർ വിപണിയിലെത്തിയിരിക്കുന്നത്.
India shifts marble imports from Turkey to Oman. Commerce Minister Piyush Goyal confirms Oman will export marble blocks to boost India’s processing industry and jobs.
