എത്ര പാഷൻ ഉണ്ടെങ്കിലും ബിസിനസിന്റെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ മുന്നോട്ട് പോകുന്നത് വലിയ നഷ്ടത്തിനും പരാജയത്തിനും കാരണമായേക്കാമെന്ന് ബിസിനസ് മാനേജ്മെന്റ്-എഐ,ഡാറ്റാ അനലറ്റിക്സ് കമ്പനിയായ മെർക്കാറ്റോ മൈൻഡ്സ് (Mercato Minds) സ്ഥാപകൻ ബ്ലെയ്‌സ് നൊറോണ (Blaise Noronha). പീപ്പിൾ സ്കിൽസ്, പാഷൻ തുടങ്ങിയവ സംരംഭത്തിൽ ഏറെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും സംരംഭകർക്ക് മുന്നോട്ടുപോവുന്നതിന് ബിസിനസ്സ് മോഡൽ, വ്യവസായത്തിന്റെ സൈസ്, ഡെമോഗ്രാഫിക്സ് തുടങ്ങിയവ കൃത്യമായി മനസ്സിലാക്കണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സംരംഭകർക്കും പ്രത്യേകിച്ച് വനിതാ സംരംഭകർക്കും ബിസിനസ് തുടങ്ങുമ്പോൾ എങ്ങനെ മുന്നേറണമെന്നും മാർക്കറ്റിന്റെ യഥാർത്ഥ സൈസ്, ഉപഭോക്തൃ പെർസപ്ഷൻ, ഡാറ്റ ഡ്രിവൺ തീരുമാനങ്ങൾ എന്നിവ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംരംഭകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ നൽകുന്നതിലാണ് മർക്കാറ്റോ മൈൻഡ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലോത്തിംഗ്, ജ്വല്ലറി, ഫുഡ് തുടങ്ങിയവയാണ് സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ വലിയ സാധ്യതകളുണ്ട്. ഇവയിൽ പ്രത്യേകിച്ച് ഫുഡ് ഇൻഡസ്ട്രിയിലാണ് വാല്യു-അഡിഷൻ ബിസിനസ്സുകൾക്ക് സാധ്യത കൂടുതൽ. അധികം സ്ത്രീകൾക്ക് ഈ മേഖലകളിൽ പ്രവേശിക്കാൻ സാധിക്കുന്നുണ്ടെന്നും, ഇതിനായി വിദ്യാഭ്യാസവും സാങ്കേതിക ശേഷിയും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കൺസൾട്ടൻസി തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും സ്ത്രീകൾക്ക് വേഗത്തിൽ മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു.
