ആധാർ പെർമനന്റ് അക്കൗണ്ട് നമ്പറുമായി (PAN) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. ആധാർ പാനുമായി ബന്ധിപ്പിക്കുന്നത് എല്ലാവർക്കും നിർബന്ധമാണെന്നതിനാൽ പാലിക്കാത്തവർ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തനക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സങ്ങൾ നേരിടും. ലിങ്ക് ആധാർ സേവനം വ്യക്തിഗത നികുതിദായകർക്ക് (ഇ-ഫയലിംഗ് പോർട്ടലിൽ റജിസ്റ്റർ ചെയ്തവരും റജിസ്റ്റർ ചെയ്യാത്തവരും) ലഭ്യമാണ്.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാധുവായ പാൻ കാർഡ്, ആധാർ നമ്പർ, സാധുവായ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. പാൻ-ആധാർ ഓൺലൈനായി ലിങ്കിംഗിനായി ചെയ്യേണ്ടത്:
1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിൽ നിന്ന് ക്വിക്ക് ലിങ്ക്സ് വിഭാഗത്തിൽ പോകുക. തുടർന്ന് ലിങ്ക് ആധാർ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ വിഭാഗത്തിലെ ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാം.
2: നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക.
3: ഇ-പേ ടാക്സ് വഴി പേയ്മെന്റുമായി മുന്നോട്ട് പോകാൻ ‘കണ്ടിന്യൂ’ ക്ലിക്ക് ചെയ്യുക.
4: നിങ്ങളുടെ പാൻ നൽകുക, പാൻ സ്ഥിരീകരിക്കുക, OTP ലഭിക്കുന്നതിനായി മൊബൈൽ നമ്പർ നൽകുക.
5: OTP പരിശോധനയ്ക്ക് ശേഷം, നിങ്ങൾ ഇ-പേ ടാക്സ് പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
6: ‘പ്രൊസീഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
7: ‘അദർ റെസീപ്റ്റ്സ്’ ആയി പ്രസക്തമായ അസസ്മെന്റ് വർഷവും പേയ്മെന്റ് തരവും തിരഞ്ഞെടുക്കുക, തുടർന്ന് ‘കണ്ടിന്യൂ’ ക്ലിക്കുചെയ്യുക.
8: ബാധകമായ തുക ‘അദേർസ്’ എന്നതിന് കീഴിൽ സ്വയമേവ പൂരിപ്പിക്കപ്പെടും. കണ്ടിന്യൂ ക്ലിക്ക് ചെയ്യുക.
9: ഇ-ഫയലിംഗ് പോർട്ടലിലേക്ക് നാവിഗേറ്റ് ചെയ്യുക, തുടർന്ന് ലോഗിൻ ചെയ്യുക. ഡാഷ്ബോർഡിൽ, പ്രൊഫൈൽ വിഭാഗത്തിനുള്ളിൽ, ‘ലിങ്ക് ആധാർ ടു പാൻ’ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ വ്യക്തിഗത വിശദാംശങ്ങളുടെ വിഭാഗത്തിൽ ‘ലിങ്ക് ആധാർ’ തിരഞ്ഞെടുക്കുക.
10: ആധാർ നമ്പർ നൽകി വാലിഡേറ്റ് ചെയ്യുക, ക്ലിക്ക് ചെയ്യു=
The deadline to link your PAN card with Aadhaar is December 31, 2025. Follow this step-by-step guide to link them online and avoid your PAN becoming inoperative.
