യുഎസ്സിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്‌കെയർ കമ്പനിയായ എക്വിപോയുടെ (Equipo Business Solutions) പുതിയ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഹബ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ഒൻപതു വർഷമായി ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കുന്ന വിവിധ തരം ടെക്നോളജികൾ വികസിപ്പിച്ചിട്ടുള്ള കമ്പനിയാണ് എക്വിപോ.

കേരളത്തിന്റെ ശക്തമായ ഐടി ഇക്കോസിസ്റ്റവും സംസ്ഥാനത്തെ ഐടി എക്സ്പെർട്ടുകളുമാണ് തിരുവനന്തപുരത്തു സ്വന്തമായി ക്യാമ്പസ് ആരംഭിക്കാൻ പ്രചോദനമായതെന്നു സ്ഥാപകനും സിഇഓയുമായ പാരിജാത് ഭട്ടാചാർജി പറഞ്ഞു. തിരുവനന്തപുരം, പോങ്ങുമ്മൂട് ആരംഭിച്ച ഈ ഹബ് എക്വിപോയുടെ ഗ്ലോബൽ എക്സ്പാൻഷനു മുതൽക്കൂട്ടാകുമെന്ന് ഡയറക്ടറും ഓപ്പറേഷൻസ് ഹെഡുമായ കെ.ജി. പ്രവീൺ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ ടെക്നോളജിയുടെ സ്വാധീനവും നിലവിലെ സ്ഥിതിയും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.
US healthcare tech firm Equipo Business Solutions inaugurates its new R&D Hub in Thiruvananthapuram. CEO Parijat Bhattacharjee highlights Kerala’s strong IT ecosystem as a key driver for global expansion.
