Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാവായിക്കുളം ഔട്ടർ റിങ് റോഡ് അംഗീകാരം വേഗത്തിലാക്കണം
News Update

നാവായിക്കുളം ഔട്ടർ റിങ് റോഡ് അംഗീകാരം വേഗത്തിലാക്കണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂർണതോതിലുള്ള വാണിജ്യ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം ഇത്തരമൊരു അഭ്യർത്ഥന കേന്ദ്രത്തിനു മുന്നിൽ വെയ്ക്കുന്നത്. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും, കേന്ദ്രത്തിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
News DeskBy News Desk6 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പൂർണതോതിലുള്ള വാണിജ്യ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ, തലസ്ഥാന നഗരത്തിലെ ഔട്ടർ റിങ് റോഡിന് (ORR) അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തെഴുതാൻ ഒരുങ്ങുന്നു. നിയമസഭയിൽ വി. ജോയ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകവേ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും അഭ്യർത്ഥിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത–ഹൈവേ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭൂമിയേറ്റെടുപ്പ് ചിലവിന്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാനം നേരത്തേതന്നെ സമ്മതിച്ചിരുന്നതായി മന്ത്രി പറഞ്ഞു. നാവായിക്കുളം–വിഴിഞ്ഞം 45 മീറ്റർ വീതിയിലുള്ള റോഡ് പദ്ധതിയുടെ ഭാഗമായി സർവീസ് റോഡിന്റെ ഭൂമിയേറ്റെടുപ്പും നിർമാണച്ചിലവും പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം ഔട്ടർ റിങ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ജിഎസ്‌ടി വിഹിതവും നിർമാണ സാമഗ്രികളിലെ റോയൽറ്റിയും ഒഴിവാക്കാൻ തയ്യാറാണെന്നും സംസ്ഥാനം അറിയിച്ചതോടെ, തിരുവനന്തപുരം ജില്ലയിൽ പദ്ധതിയുടെ നിർമാണത്തിനായി സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ട മൊത്തം ബാധ്യത 21,629.24 കോടി രൂപയായി ഉയർന്നു.

Vizhinjam-Navaikulam Outer Ring Road Approval

ഇത്തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിടാനും സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും, കേന്ദ്രത്തിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2024 ഡിസംബർ, 2025 ജൂൺ, 2025 ഒക്ടോബർ മാസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര ഉപരിതല ഗതാഗത–ഹൈവേ മന്ത്രിയെ കണ്ട് പദ്ധതിക്ക് അനുമതി നൽകേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. അനുമതി ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായും നിയമസഭയിൽ മന്ത്രി റിയാസ് വ്യക്തമാക്കി.

വിശദ പഠനം
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ചീഫ് സെക്രട്ടറി കേന്ദ്ര മന്ത്രാലയത്തിന് അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, സംസ്ഥാനത്ത് അടുത്തകാലത്തായി ദേശീയ പാത 66ന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ തകരാറുകളുടെ പശ്ചാത്തലത്തിൽ, ഔട്ടർ റിങ് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട് വിദഗ്ധ ഏജൻസിയുടെ സഹായത്തോടെ വിശദ പഠനം നടത്താൻ തീരുമാനിച്ചതായി കേന്ദ്ര മന്ത്രാലയം മറുപടി നൽകി. ‘ഹൈ കട്ടിംഗ് ഏരിയകൾ’ ആയി തിരിച്ചറിഞ്ഞ മേഖലകളിൽ ടണൽ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കാൻ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പഠന റിപ്പോർട്ട് പരിഗണിച്ച ശേഷം 2026 ഫെബ്രുവരിയിൽ വിശദ പദ്ധതി റിപ്പോർട്ട് (DPR) സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Kerala Government seeks urgent Central approval for the Thiruvananthapuram Outer Ring Road. Minister Mohammed Riyas updates on the ₹21,629 Cr project and DPR status.

banner Kerala Budget for Roads Kerala infrastructure projects Land Acquisition Kerala 50 percent Navaikulam Vizhinjam ORR NHAI Kerala PA Mohammed Riyas Thiruvananthapuram Outer Ring Road Vizhinjam port connectivity
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil