Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്
News Update

വിദർഭ ഇൻവെസ്റ്റ്മെന്റ് റോഡ്മാപ്പ്

വിദർഭ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഭാവി ശക്തിയെന്ന് ജീത് അദാനി. വിദർഭയുടെ ഊർജം, വ്യവസായം, തൊഴിൽ, ലോജിസ്‌റ്റിക്‌സ്, സുസ്ഥിര വികസനം എന്നിങ്ങനെ വിവിധ മേഖലകളിൽ വമ്പൻ നിക്ഷേപങ്ങളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ലിംഗ, കൽമേശ്വർ എന്നിവിടങ്ങളിലായി 70,000 കോടി രൂപയുടെ സംയോജിത വ്യാവസായിക സമുച്ചയം ഉൾപ്പെടെയാണിത്.
News DeskBy News Desk7 February 2026Updated:7 February 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദർഭയെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഭാവി ശക്തിയെന്ന് വിശേഷിപ്പിച്ച് അദാനി എയർപോർട്ട്സ് ഡയറക്ടറും അദാനി ഡിജിറ്റൽ ലാബ്സ് തലവനുമായ ജീത് അദാനി. അഡ്വാന്റേജ് വിദർഭ 2026ൽ സംരംഭകസമൂഹത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഊർജം, വ്യവസായം, തൊഴിൽ, ലോജിസ്‌റ്റിക്‌സ്, സുസ്ഥിര വികസനം എന്നിങ്ങനെ വിവിധ മേഖലകളിൽ വമ്പൻ നിക്ഷേപങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ലിംഗ, കൽമേശ്വർ എന്നിവിടങ്ങളിലായി 70,000 കോടി രൂപയുടെ സംയോജിത വ്യാവസായിക സമുച്ചയം ഉൾപ്പെടെയാണിത്. വിദർഭയുടെ സാംസ്‌കാരിക പാരമ്പര്യവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും നേതൃത്വവും ഈ മേഖലയെ വ്യവസായം, നവീകരണം, സുസ്ഥിര പുരോഗതി എന്നിവയുടെ കേന്ദ്രമാക്കാൻ പ്രാപ്‌തമാക്കുന്നതായി ജീത് അദാനി പറഞ്ഞു.

Adani Group Vidarbha Investment Roadmap

അഡ്വാന്റേജ് വിദർഭ 2026 വിദർഭയുടെ മാത്രമല്ല, മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും ഭാവി രൂപപ്പെടുത്തുന്ന ദീർഘദർശികളായ മനസുകളെ ഒരുമിച്ചുകൊണ്ടുവരുന്ന വേദിയാണെന്ന് ജീത് അദാനി അഭിപ്രായപ്പെട്ടു. ഈ പ്രദേശം അസാധാരണമായ കരകൗശലവിദ്യയുടെയും സാംസ്‌കാരിക സമ്പന്നതയുടെയും വിജ്ഞാനത്തിന്റെയും ധൈര്യത്തിന്റെയും നാടാണ്. പുരാതന രാജ്യങ്ങളുമായും ആത്മീയ പാരമ്പര്യങ്ങളുമായുള്ള ബന്ധങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. നാഗ്‌പൂർ, ചരിത്രപരമായ ഭരണ കേന്ദ്രത്തിൽ നിന്ന് വ്യവസായം, നവീകരണം, കണക്റ്റിവിറ്റി എന്നിവയുടെ വളർന്നുവരുന്ന ഹബ്ബായി മാറിയെന്നും അദാനി ചൂണ്ടിക്കാട്ടി. വിദർഭയുടെ വികസനം വേഗത്തിലാക്കിയതിന് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ജീത് അദാനി അഭിനന്ദിച്ചു. പ്രധാനമന്ത്രി മോഡിയുടെ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്‌റ്റിക്‌സ്, ക്ലീൻ എനെർജി എന്നിവയിലുള്ള ശ്രദ്ധ നിക്ഷേപ സൗഹൃദപരമായ സാഹചര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

വിദർഭയിലെ അദാനി ഗ്രൂപ്പ് സാന്നിധ്യം കേവലം ഒരു ഇടപാടല്ലെന്നും തലമുറകളായിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജ സുരക്ഷ കെട്ടിപ്പടുക്കാനും, ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും, സമൂഹങ്ങളെ ഉയർത്താനും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുമാണ് ശ്രമമെന്നും അദാനി ഗ്രൂപ്പിന്റെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജ ഭാവിയെ ശക്തിപ്പെടുത്തുക, സംയോജിത വ്യാവസായിക-ലോജിസ്‌റ്റിക്‌സ് ആവാസവ്യവസ്ഥകൾ വികസിപ്പിക്കുക, സമൂഹങ്ങൾക്കും യുവജനങ്ങൾക്കും ഉൾക്കൊള്ളുന്ന വളർച്ച സാധ്യമാക്കുക എന്നീ മൂന്ന് മുൻഗണനകളിലാണ് ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ടിരോഡയിലെ 3,300 മെഗാവാട്ട് സൂപ്പർക്രിട്ടിക്കൽ താപവൈദ്യുത നിലയം, 2025ൽ പുനരുജ്ജീവിപ്പിച്ച 600 മെഗാവാട്ട് ബൂട്ടിബോറി പ്ലാന്റ്, സംസ്ഥാനത്തിന് 6,600 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കുന്ന 25 വർഷത്തെ വിതരണ കരാർ എന്നിവ ജീത് അദാനി ചൂണ്ടിക്കാട്ടി. ലിംഗ, കൽമേശ്വർ എന്നിവിടങ്ങളിലായി 70,000 കോടി രൂപയുടെ സംയോജിത കൽക്കരി ഗ്യാസിഫിക്കേഷൻ, ഡൗൺസ്ട്രീം ഡെറിവേറ്റീവ്സ് കോംപ്ലക്‌സ് ആണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രതിബദ്ധതകളിലൊന്ന്. ഈ മെഗാ പദ്ധതി 30,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂതന രാസവസ്‌തു നിർമാണ ശേഷികൾ വികസിപ്പിക്കുകയും, നിർണായക വ്യവസായങ്ങൾക്ക് ഊർജ സ്വയംപര്യാപ്‌ത വർധിപ്പിക്കുകയും, നാഗ്‌പൂരിനെ ശുദ്ധമായ ഊർജ സാങ്കേതികവിദ്യകളുടെ ആഗോള ഭൂപടത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോണ്ട്ഖൈരിയിലെ ഭൂഗർഭ ഖനി ഉത്തരവാദിത്തമുള്ള ഖനനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബോർഖേഡിയിൽ 75 ഏക്കർ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ, 24 അതിർത്തി ചെക്ക് പോസ്‌റ്റുകളുടെ ഏറ്റെടുക്കൽ എന്നിവയിലൂടെ അദാനി ഗ്രൂപ്പ് വിദർഭയുടെ ലോജിസ്‌റ്റിക്‌സ് ശേഷി വർധിപ്പിച്ചു. ഇത് ചരക്ക് ചെലവ് കുറയ്ക്കാനും കയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇൻഡാമർ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തത് മിഹാനിൽ 30 ഏക്കർ എംആർഒ സമുച്ചയം വികസിപ്പിച്ചു. ഇത് നാഗ്‌പൂരിനെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള അന്താരാഷ്ട്ര ഹബ്ബായി ഉയർത്തുന്നു. ആരോഗ്യം, വിദ്യാഭ്യാസം, 43 സ്വയംസഹായ സംഘങ്ങളിലൂടെയുള്ള സ്ത്രീ ശാക്തീകരണം, പോഷകാഹാരം, സൗരോർജ്ജ വിളക്കുകൾ, ജലലഭ്യത, കായികം, സ്‌കൂൾ വികസനം എന്നിവയുൾപ്പെടെയുള്ള സാമൂഹിക പദ്ധതികളിൽ അദാനി ഫൗണ്ടേഷന്റെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

ടിരോഡയിലെ സീറോ വാട്ടർ ഡിസ്‌ചാർജ് രീതി, ഫ്ലൈ ആഷ് പുനരുപയോഗം, 2030ഓടെ 100 ദശലക്ഷം മരങ്ങൾ നടാനുള്ള പ്രതിജ്ഞ എന്നിങ്ങനെയുള്ള സുസ്ഥിരതാ ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി എനർജി സൊല്യൂഷൻസ് 2027ഓടെ 60 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സ് കൈവരിക്കാനുള്ള പാതയിലാണെന്നും, പുരോഗതിയും സുസ്ഥിരതയും ഒന്നിച്ചുയരുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദർഭയെ മഹാരാഷ്ട്രയുടെ ഒരു പ്രദേശം മാത്രമല്ല, വരും ദശകങ്ങളിൽ ഇന്ത്യയുടെ വളർച്ചാ ഗാഥ നിർവചിക്കാൻ സഹായിക്കുന്ന പ്രദേശമായാണ് കാണുന്നതെന്നും ജീത് അദാനി പറഞ്ഞു. ഒരുമിച്ച്, അവസരങ്ങളുടെയും, പ്രതിരോധശേഷിയുടെയും, അഭിവൃദ്ധിയുടെയും യുഗം കെട്ടിപ്പടുക്കുമെന്നും അത് രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Jeet Adani outlines a ₹70,000 crore investment plan for Vidarbha at Advantage Vidarbha 2026. Discover how the Adani Group aims to create 30,000 jobs, build an integrated industrial complex, and transform Nagpur into a global logistics and aviation hub.

70000 Crore Investment Adani Foundation adani group Adani Power Vidarbha Advantage Vidarbha 2026 banner Coal Gasification Project Integrated Industrial Complex Jeet Adani Jeet Adani Speech Job Creation Maharashtra MRO Hub Nagpur Nagpur Industrial Growth sustainable development Vidarbha Investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil