കാനഡ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 50 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനാനുമതി നൽകി ചൈന. ചൈനീസ് പുതുവർഷമായ ‘സ്പ്രിംഗ് ഫെസ്റ്റിവൽ’ പ്രമാണിച്ചാണ് ഇളവ് നിലവിൽ വന്നിരിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങൾക്കും പുതിയ ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിസ നയത്തിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളാണ് പട്ടികയിലുള്ളത്. എന്നാൽ ഇന്ത്യയേയും പാകിസ്ഥായേയും ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചൈനയുടെ വാതിലുകൾ ലോകത്തിനായി കൂടുതൽ വിസ്തൃതിയിൽ തുറക്കപ്പെടുകയാണെന്ന് വിസ ഇളവിനെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യക്തമാക്കി. 2026ലെ സ്പ്രിംഗ് ഫെസ്റ്റിവൽ മുതൽ 50 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാമെന്ന് അവർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, നോർവേ, സ്വീഡൻ, റഷ്യ, കാനഡ, ബ്രസീൽ, അർജന്റീന, ചിലി, ഉറുഗ്വേ, പെറു, ജപ്പാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രൂണൈ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇതിനുപുറമേ ഹംഗറി, ബെൽജിയം, ഓസ്ട്രിയ, പോളണ്ട്, ലക്സംബർഗ്, ഗ്രീസ്, സൈപ്രസ്, ബൾഗേറിയ, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, ഫിൻലാൻഡ്, ഐസ്ലാൻഡ്, ഡെന്മാർക്ക്, അൻഡോറ, റൊമാനിയ, ലിച്ചെൻസ്റ്റീൻ, മൊണാക്കോ, മോണ്ടിനെഗ്രോ, ക്രൊയേഷ്യ, മാൾട്ട, നോർത്ത് മാസിഡോണിയ, ലാത്വിയ, എസ്തോണിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്
China grants visa-free entry to citizens of 50 countries, including the UK and Canada, starting Spring Festival 2026. Discover the full list of nations and the notable exclusions
