പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് പ്രതീക്ഷ. സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, ടെക്, കൃഷി തുടങ്ങിയ മേഖലകളിലും സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രങ്ങളിൽ ഒപ്പിടും.

പ്രതിരോധരംഗത്ത് കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സേനയുടെ കരുത്തായ അയൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയടക്കമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ – ഇസ്രായേൽ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. ടെക്, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്വ്യവസ്ഥ, എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ചും ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Prime Minister Narendra Modi’s visit to Israel marks a new era in bilateral ties. From the Iron Dome defense system to AI and agriculture, explore the key MoUs and strategic agreements being signed.
