ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയും ബഹ്റൈനും ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖലകളിലെ തങ്ങളുടെ ക്ലൗഡ് സൗകര്യങ്ങളെ ഡ്രോൺ ആക്രമണങ്ങൾ ബാധിച്ചതായി ആമസോണിന്റെ ക്ലൗഡ് വിഭാഗമായ AWS അറിയിച്ചു. യുഎഇയിലെ ഡാറ്റാ സെന്ററിൽ തിരിച്ചറിയാത്ത “വസ്തുക്കൾ” പതിച്ചതിനെ തുടർന്ന് വൈദ്യുതി, കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിട്ടതായും കമ്പനി വ്യക്തമാക്കി.

ഇറാൻ–ഇസ്രായേൽ സംഘർഷം ശക്തമായ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഘർഷത്തെ തുടർന്ന് ആമസോൺ അബുദാബിയിലെ ഫുൾഫിൽമെന്റ് സെന്റർ താൽക്കാലികമായി അടച്ചതായും മേഖലയിലുടനീളമുള്ള ഡെലിവറികൾ നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിലെ നിരവധി ജീവനക്കാരെ ‘വർക്ക് ഫ്രം ഹോം’ സംവിധാനത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
Amazon Web Services (AWS) confirms structural damage and power outages at data centers in the UAE and Bahrain following drone strikes. Abu Dhabi fulfillment center closed amid escalating regional conflict.
