Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ Razorpay

20 April 2026

അജിത് ഡോവൽ സൗദിയിൽ

20 April 2026

യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ

20 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയിമർ ബിസിനസ് സ്കൂളിന്റെ എയിം
My Brand My Pride

എയിമർ ബിസിനസ് സ്കൂളിന്റെ എയിം

ബിസിനസ് സ്കൂൾ രംഗത്ത് പുതിയ പഠനരീതിയുമായി എയിമർ ബിസിനസ് സ്കൂൾ. വ്യവസായ ലോകത്തിന് ആവശ്യമുള്ള മൾട്ടി ഡിസിപ്ലിനറി ബിസിനസ് ലീഡർമാരെ വാർത്തെടുക്കുന്ന എയിമറിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുകയാണ് ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ.
News DeskBy News Desk8 April 2026Updated:12 April 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുവതലമുറയ്ക്ക് ബിസിനസ് ലോകത്ത് വമ്പൻ അവസരങ്ങൾ ഒരുക്കുന്ന പുതിയ പഠനരീതിയുമായി എയിമർ ബിസിനസ് സ്കൂൾ (Aimer Business School). വെറും ബിരുദധാരികളെയല്ല, മറിച്ച് വ്യവസായ ലോകത്തിന് ആവശ്യമുള്ള മൾട്ടി ഡിസിപ്ലിനറി ബിസിനസ് ലീഡേർസിനെയാണ് തങ്ങൾ വാർത്തെടുക്കുന്നതെന്ന് എയിമർ ബിസിനസ് സ്കൂൾ സിഇഒ അസീം പാനോളിയും (Aseem Panoli) എക്സിക്യൂട്ടീവ് ഡയറക്ടർ മുനീർ മുഹമ്മദും (Muneer Muhammed) ചാനൽ ഐ ആം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വ്യക്തമാക്കി.

തൊഴിലില്ലായ്മയും സ്കിൽ ഗ്യാപ്പും
കേരളത്തിലെ അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 29.9% ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. കമ്പനികൾക്ക് ആളുകളെ ആവശ്യമുണ്ട്, എന്നാൽ അവർ പ്രതീക്ഷിക്കുന്ന സ്കിൽ സെറ്റ് ഉദ്യോഗാർത്ഥികൾക്കില്ല. ഈ വിടവ് നികത്താനാണ് എയിമർ ശ്രമിക്കുന്നത്.

AIMER Business School Business Leadership Program

എക്സ്പീരിയൻഷ്യൽ ലേർണിംഗ്
പുസ്തകത്തിലെ തിയറികൾക്കപ്പുറം 75 ശതമാനവും പ്രായോഗിക അനുഭവങ്ങളിലൂടെയാണ് (Experiential Learning) ഇവിടെ പഠനം നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞവർക്കായി മൂന്ന് വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് ബിസിനസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം പോലുള്ളവയുണ്ട്. ഇതിനു പുറമേ മൂന്നാം സെമസ്റ്ററിലും ആറാം സെമസ്റ്ററിലും നിർബന്ധിത ഇന്റേൺഷിപ്പ് ആണ് മറ്റൊരു പ്രത്യേകത. ഇതിൽ ആറാം സെമസ്റ്ററിലെ ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന സ്പെഷ്യലൈസേഷന്റെ അടിസ്ഥാനത്തിലായിരിക്കും.

റിയൽ ലൈഫ് ചലഞ്ചസ്
ഡ്രോപ്പ് ഷിപ്പിംഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗ് തുടങ്ങിയവയിൽ പ്രായോഗിക വെല്ലുവിളികൾ ഏറ്റെടുത്ത് ലാഭം ഉണ്ടാക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് റിയൽ ലൈഫ് ചാലഞ്ചസിനെ അഭിമുഖീകരിക്കുന്നതാണ് എയ്മറിന്റെ പ്രധാന സവിശേഷത. ഇതിനായി കോളേജ് തന്നെ ‘സീഡ് മണി’ (Seed Money) നൽകും. ദുബായ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരത്തിലൂടെ ഇന്റർനാഷണൽ എക്സ്പോഷറും ഒരുക്കുന്നു.

AIMER Business School Business Leadership Program

സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സൗകര്യം
സ്വന്തമായി ബിസിനസ് തുടങ്ങാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് പകരം ക്യാമ്പസിലെ ഇൻക്യുബേഷൻ സെന്ററിൽ തങ്ങളുടെ ഐഡിയകൾ വികസിപ്പിക്കാം. മെന്റർഷിപ്പ്, വർക്കിംഗ് സ്പേസ്, ഫണ്ടിംഗ് സപ്പോർട്ട് എന്നിവയും കോളേജ് നൽകുന്നുണ്ട്. കോഴിക്കോട് മർക്കസ് നോളേജ് സിറ്റിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എയിമർ ക്യാമ്പസ് പ്രവർത്തിക്കുന്നത്.

ഭാവിയിലെ ബിസിനസ് സാധ്യതകൾ
ഭാവിയിൽ ഏറെ സാധ്യതയുള്ള മേഖലകളേയും എയിമർ ലക്ഷ്യം വെയ്ക്കുന്നു. കുറഞ്ഞ ജീവനക്കാരെ വെച്ച് കൂടുതൽ ഔട്ട്പുട്ട് നൽകാൻ AI ടൂളുകൾ സഹായിക്കുമെന്നതിനാൽ AI & ടെക്നോളജിക്കും കൃഷി പ്രൊഫഷണൽ ബിസിനസ്സായി മാറുന്ന ഭാവിയെ മുന്നിൽക്കണ്ട് ഫാമിംഗിനും എയിമർ പ്രാധാന്യം നൽകുന്നു. ശാസ്ത്രീയമായി കൃഷി ചെയ്താൽ വലിയ ലാഭം കൊയ്യാമെന്ന വലിയ പാഠമാണ് ഇതിനു പിന്നിൽ. കേരളത്തിലെ തനത് ഉൽപ്പന്നങ്ങളുടെ കയറ്റുമതി മേഖലയിൽ വലിയ സാധ്യതകളുമുണ്ട്.

അഡ്മിഷനും സ്കോളർഷിപ്പും
പ്ലസ് ടുവിന് 50% മാർക്കുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. നാഷണൽ എയിമർ അഡ്മിഷൻ ടെസ്റ്റ് (NAAT), പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി 12.5 കോടി രൂപയുടെ സ്കോളർഷിപ്പ് ഫണ്ടാണ് ഈ വർഷം മാറ്റിവെച്ചിരിക്കുന്നത്. 

Discover how AIMER Business School in Markaz Knowledge City is transforming students into CEOs through experiential learning, seed funding, and international exposure.

AIMER Business School Aseem Panoli banner Business Integrated Program experiential learning Markaz Knowledge City multidisciplinary business leaders NAAT scholarship National Aimer Admission Test startup incubation Kerala Youth Entrepreneurship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ Razorpay

20 April 2026

അജിത് ഡോവൽ സൗദിയിൽ

20 April 2026

യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ

20 April 2026

ടെക് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു

20 April 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ Razorpay
  • അജിത് ഡോവൽ സൗദിയിൽ
  • യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ
  • ടെക് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു
  • ട്രെയിനിലെ ‘SLR’ കോച്ച് എന്തിന്?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ Razorpay
  • അജിത് ഡോവൽ സൗദിയിൽ
  • യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ
  • ടെക് കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു
  • ട്രെയിനിലെ ‘SLR’ കോച്ച് എന്തിന്?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil