വിക്ഷേപണ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ചേർന്ന് ബെംഗളൂരുവിൽ ‘ഇന്ത്യ-കൊറിയ സ്‌പേസ് ഡേ’ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശ ബന്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും കൊറിയ എയ്‌റോസ്‌പേസ് അഡ്മിനിസ്‌ട്രേഷനും (KASA) ചേർന്നാണ് ഈ സംഗമം നടത്തിയത്.

ഐഎസ്ആർഒയും കൊറിയൻ ഏജൻസിയും തമ്മിൽ 2025 ഒക്ടോബറിൽ ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ സുപ്രധാന നീക്കം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകമിറക്കിയ ഇന്ത്യയെ ആഗോള ബഹിരാകാശ രംഗത്തെ അവിഭാജ്യ പങ്കാളിയായാണ് കൊറിയ കാണുന്നതെന്ന് KOSA കമ്മീഷണർ ഓ തേ-സോക്ക് പറഞ്ഞു. എൺപതിലധികം ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ഉച്ചകോടിയിലൂടെ ഗവേഷണം, നയം, വ്യവസായം എന്നീ മേഖലകളിൽ കരുത്തുറ്റതും പരസ്പര പൂരകവുമായ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
India and South Korea strengthen ties in the space sector through the ‘India-Korea Space Day’ in Bengaluru. Following a 2025 MoU, ISRO, IN-SPACe, and KASA aim to build a robust global space economy through joint research and industry collaboration
