ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വീണ്ടും വലിയ നീക്കവുമായി Adani Enterprises. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹40,000 കോടി ക്യാപെക്സ് പദ്ധതി പ്രഖ്യാപിച്ച കമ്പനി, അതിൽ ₹17,000 കോടി വിമാനത്താവള വികസനത്തിനായി മാറ്റിവെക്കുകയാണ്. ഇത് മൊത്തം ക്യാപെക്സിന്റെ 40%ൽ കൂടുതലാണ് .അത് കൊണ്ട് തന്നെ വിമാനത്താവള ബിസിനസ് അദാനി ഗ്രൂപ്പിന്റെ പ്രധാന വളർച്ചാ എൻജിനായി മാറുകയാണ്.

എയർപോർട്ടുകൾ, അദാനിയുടെ അടുത്ത വലിയ ഗെയിം
അഹമ്മദാബാദ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മാണവും, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേഗത്തിലുള്ള വികസനവും ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിനകം പുരോഗമിക്കുന്നു. മുംബൈ, ലഖ്നൗ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലെയും വിമാനത്താവളങ്ങളിൽ ശേഷി വർധിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. യാത്രക്കാരുടെ വർദ്ധിച്ചു വരുന്ന എണ്ണം മുൻനിർത്തിയാണ് ഈ നീക്കങ്ങൾ.
3 പ്രധാന മേഖലകൾക്ക് ₹40,000 കോടി ക്യാപെക്സ്
FY27-ൽ ഏകദേശം ₹40,000 കോടി നിക്ഷേപം ലക്ഷ്യമിടുന്ന അദാനി എന്റർപ്രൈസസ്, വിമാനത്താവളങ്ങൾക്കൊപ്പം ഗ്രീൻ എനർജി, നാച്ചുറൽ റിസോഴ്സസ് എന്നിവയിലും വലിയ നിക്ഷേപം നടത്തും.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വളർച്ചയിൽ മുൻനിരയിൽ നിൽക്കാനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.
എന്തുകൊണ്ട് വിമാനത്താവളങ്ങൾ?
ഇന്ത്യയിൽ വിമാനയാത്ര വേഗത്തിൽ വർധിക്കുന്നു. മിഡിൽ ക്ലാസ് വർധനയും ടൂറിസം വളർച്ചയും യാത്രക്കാരുടെ എണ്ണം ഉയർത്തുന്നു. ഇതാണ് അദാനി ഗ്രൂപ്പിനെ ഈ മേഖലയിൽ വലിയ നിക്ഷേപത്തിലേക്ക് നയിക്കുന്നത്.ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. വിമാനത്താവളങ്ങൾ മാത്രമല്ല, അതിനോട് ചേർന്നുള്ള ‘എയർപോർട്ട് സിറ്റി’ വികസനവും അദാനിയുടെ ലക്ഷ്യത്തിലാണ്. റീട്ടെയിൽ, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് എന്നിവ എല്ലാം ചേർന്നുള്ള വികസപദ്ധതികളാണ് ലക്ഷ്യമിടുന്നത്.
Adani Enterprises announces a massive ₹40,000 crore capex plan for FY27, with ₹17,000 crore dedicated solely to airport development. Learn how the Adani Group aims to revolutionize Indian aviation and infrastructure
