ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഹരത്തിന് പിന്നാലെ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചൈനയിൽ നിന്ന് അത്യാധുനിക ‘ടൈപ്പ് 625E’ (Type 625E) വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കുന്നു. കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള ആറ് ബാരൽ ഗാറ്റ്‌ലിംഗ് ഗണ്ണും മിസൈൽ ലോഞ്ചറുകളും അടങ്ങുന്നതാണ് ഈ സംവിധാനം.

ആറുമുതൽ പത്ത് കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഹ്രസ്വദൂര മിസൈലുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. റഡാർ ട്രാക്കിംഗിന് പുറമെ തെർമൽ ക്യാമറകളും ലേസർ റേഞ്ച് ഫൈൻഡറുകളും ഉള്ളതിനാൽ ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിംഗിനെ അതിജീവിച്ച് കൃത്യമായി ലക്ഷ്യം കാണാൻ ഇതിന് സാധിക്കും. 8×8 ആർമേർഡ് ട്രക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഈ സംവിധാനം യുദ്ധഭൂമിയിലെ ഏത് ഭൂപ്രകൃതിയിലും അതിവേഗം വിന്യസിക്കാൻ പാകിസ്ഥാന് കരുത്തേകും.
In response to ‘Operation Sindoor’, Pakistan bolsters its borders with China’s Type 625E air defence system. Featuring 6-barrel Gatling guns and short-range missiles, this system is designed to neutralize low-flying drones and cruise missiles
