ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട് സൈബർ സുരക്ഷ, പരിശീലനം, യുഎൻ സമാധാന പരിപാലനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും നിർണായക കരാറുകളിൽ ഒപ്പുവെച്ചു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ വെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കൊറിയൻ പ്രതിരോധ മന്ത്രി ആൻ ഗ്യു-ബാക്കും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖല ഉറപ്പുവരുത്തുന്നതിനൊപ്പം പ്രതിരോധ ഉൽപ്പാദനം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ എന്നിവയിൽ സഹകരണം വിപുലീകരിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു.

പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റം വ്യക്തമാക്കിയ രാജ്നാഥ് സിംഗ്, ഇന്ത്യൻ കമ്പനിയായ എൽ ആൻഡ് ടി (L&T), കൊറിയൻ കമ്പനിയായ ഹൻവ എന്നിവർ തമ്മിലുള്ള വ്യവസായ കരാറുകൾക്കും യോഗത്തിൽ നേതൃത്വം നൽകി. സംയുക്ത ആയുധ നിർമ്മാണത്തിനും കയറ്റുമതിക്കുമായി ഇരുരാജ്യങ്ങളുടെയും ഇന്നൊവേഷൻ സംവിധാനങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ‘കൈൻഡ്-എക്സ്’ പദ്ധതിയും ചർച്ചകളിൽ പ്രധാനവിഷയമായി മാറി.
India and South Korea sign key defense agreements in Seoul covering cyber security, maritime safety, and joint weapon production under the KIND-X project.
