കൊച്ചിയിലെ പ്രശസ്തമായ നാടൻ കടൽവിഭവ റെസ്റ്റോറന്റ് ശൃംഖലയായ ‘കാർത്യായനി’ കേരളത്തിന് പുറത്തുള്ള തങ്ങളുടെ ആദ്യ ശാഖ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ തുറന്നു. കോയമ്പത്തൂരിലുള്ള നിരവധി കടൽവിഭവ പ്രേമികളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് കൊച്ചിയിൽ നിന്നും വെറും നാല് മണിക്കൂർ കൊണ്ട് റോഡ് മാർഗ്ഗം ഫ്രഷ് മീനുകൾ എത്തിക്കാൻ സാധിക്കുന്ന ഈ നഗരത്തെ പുതിയ ശാഖയ്ക്കായി തിരഞ്ഞെടുത്തത്.

ജെജീന, വിനു വിജയൻ ദമ്പതികൾ നടത്തുന്ന ഈ റെസ്റ്റോറന്റ് കരിമീൻ പൊള്ളിച്ചത്, കാളാഞ്ചി ഫ്രൈ, കാന്താരി കണവ റോസ്റ്റ്, ക്രിസ്പി ടൈഗർ പ്രോൺസ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾകൊണ്ട് പ്രശസ്തമാണ്. വെളിച്ചെണ്ണയും നാടൻ കൂട്ടുകളും ഉൾപ്പെടെയുള്ള പ്രധാന ചേരുവകളെല്ലാം കേരളത്തിൽ നിന്ന് നേരിട്ടെത്തിച്ചാണ് കൊച്ചിയിലെ അതേ രുചി കോയമ്പത്തൂരിലും നിലനിർത്തുക. സിനിമാ താരങ്ങളായ നാനി, ശിവകാർത്തികേയൻ, ജയം രവി തുടങ്ങിയ പ്രമുഖരുടെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായ കാർത്യായനിയുടെ ഈ പുതിയ റീട്ടെയിൽ ഔട്ട്ലെറ്റ് കോയമ്പത്തൂർ സംഘം ബൈപ്പാസ് റോഡിലെ കിങ്സ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്.
Kochi’s famous traditional seafood restaurant ‘Karthiyayini’ expands outside Kerala, launching its newest branch at Sungam Bypass Road in Coimbatore.
