ഫിഫ ലോകകപ്പ് 2026-ന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തിനായുള്ള മത്സരത്തിൽ സജീവമായി സീ എന്റർടൈൻമെന്റ്. സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘യൂണൈറ്റ് 8 സ്പോർട്സ്’ (Unite8 Sports) എന്ന പുതിയ ചാനലുകൾ പ്രഖ്യാപിച്ചാണ് സീയുടെ നീക്കം. എതിരാളികളായ ജിയോസ്റ്റാർ 20-25 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്ത സ്ഥാനത്ത്, ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്നതിനായി 30-35 ദശലക്ഷം ഡോളർ വരെയുള്ള ഉയർന്ന തുകയുടെ ബിഡ് സമർപ്പിക്കാനാണ് സീ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്കും പുലർച്ചെ 6 മണിക്കും ഇടയിലായതിനാൽ പരസ്യവരുമാനത്തിൽ വെല്ലുവിളിയുണ്ടെങ്കിലും ഈ വലിയ കരാർ സ്വന്തമാക്കാൻ തന്നെയാണ് സീയുടെ തീരുമാനം. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, ഗുസ്തി തുടങ്ങിയ കായിക വിനോദങ്ങൾ ഉൾപ്പെടുത്തി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാല് പുതിയ സ്പോർട്സ് ചാനലുകൾ ആരംഭിക്കാൻ ആവശ്യമായ അപേക്ഷകളും കമ്പനി സമർപ്പിച്ചു കഴിഞ്ഞു.
“Zee Entertainment is entering the sports broadcasting sector by bidding $30-35 million for the India rights to the FIFA World Cup 2026, alongside launching its new ‘Unite8 Sports’ channels.”
