കറൻസി നോട്ടുകളുടെ അച്ചടിച്ചെലവ് കുറയ്ക്കുന്നതിനും ഈടുനിൽപ്പ് കൂട്ടുന്നതിനുമായി പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആലോചിക്കുന്നു. പട്ന, മുംബൈ എന്നിവിടങ്ങളിൽ നടന്ന കഴിഞ്ഞ രണ്ട് ബോർഡ് യോഗങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായാണ് വിവരം.

നിലവിലുള്ള പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ഉൽപ്പാദനച്ചെലവ് കുറവാണെന്നതും എടിഎമ്മുകൾ വഴി ഇവ എളുപ്പത്തിൽ വിതരണം ചെയ്യാം എന്നതുമാണ് ഈ നീക്കത്തിന് പിന്നിൽ. പദ്ധതിയുടെ ഭാഗമായി പോളിമർ നോട്ടുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം ഉടൻ തന്നെ ആർബിഐ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The Reserve Bank of India (RBI) is planning to introduce durable, cost-effective plastic (polymer) currency notes via a new pilot project discussed in recent board meetings.
