രാജ്യത്തെ ആദ്യത്തെ ബ്രാൻഡഡ് ഐടി പാർക്ക് ടെക്‌നോപാർക്കിൽ ഉടൻ യാഥാർഥ്യമാകും. ഹൈലൈറ്റ് ഗ്രൂപ്പിന്റെ YOO HUB പദ്ധതിയിലൂടെ ലഭിക്കുക 5000 ൽ അധികം തൊഴിൽ അവസരങ്ങളാണ്.
ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്ഥാപിക്കുന്ന ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ (‘YOO HUB Trivandrum’ )എന്ന ബൃഹദ് പദ്ധതി മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് ആണ് നടപ്പിലാക്കുന്നത്. 300 കോടി രൂപയുടെ ഈ പദ്ധതി ഏകദേശം 5,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഐടി, സ്റ്റാര്‍ട്ടപ്പ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. വിപണിയുടെ ആവശ്യകത ഏറ്റവുമധികം ഉള്ള അനുയോജ്യമായ സമയത്താണ് 5.37 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് പ്രീമിയം ഗ്രേഡ്-എ ഐടി സ്പേസ് കൂട്ടിച്ചേര്‍ക്കുന്നത്.
ആഗോളതലത്തില്‍ പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് ഡിസൈന്‍ ബ്രാന്‍ഡായ യൂ (YOO), ലോകത്തിലെ ഏറ്റവും വലിയ ഫ്ളെക്സിബിള്‍ വര്‍ക്ക് സ്പെയ്സ്, ഹൈബ്രിഡ് വര്‍ക്ക് സൊല്യൂഷന്‍സ് ദാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ വര്‍ക്ക്പ്ലേസ് ഗ്രൂപ്പ് (ഐഡബ്ല്യുജി) എന്നിവയുമായി സഹകരിച്ചാണ് ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ വികസിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഐടി സാങ്കേതിക വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതിയാകും ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ യൂ ഹബ്ബ് ട്രിവാന്‍ഡ്രം. പ്രീമിയം വര്‍ക്ക് സ്പേയ്സുകളായാണ് ഇത് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ യൂ-ബ്രാന്‍ഡഡ് ഐടി പാര്‍ക്കും യൂ ബ്രാന്‍ഡിന് കീഴിലുള്ള ആഗോളതലത്തിലെ ആദ്യത്തെ ഐടി പദ്ധതിയുമാണിത്.
1.88 ഏക്കര്‍ സ്ഥലത്ത് ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതിയില്‍ ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ളോര്‍, രണ്ട് പാര്‍ക്കിംഗ് നിലകള്‍, 15 ഓഫീസ് നിലകള്‍ എന്നിവ ഉള്‍പ്പെടും. ഇത് ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസികള്‍), ടെക്നോളജി കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്കായി ലോകോത്തര വാണിജ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഈ പദ്ധതി കേരളത്തിന്‍റെ വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ദീര്‍ഘകാല വ്യവസായ പുരോഗതിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മേഖലയിലെ സുസ്ഥിര വികസനത്തിന് പദ്ധതി പുതിയ മാനദണ്ഡം സൃഷ്ടിക്കും.
യൂ ഹബ്ബ് ട്രിവാന്‍ഡ്രം ഇതിനകം അഭിമാനകരമായ ലീഡ് വി4.1. ബിഡി പ്ലസ് സി (ബില്‍ഡിംഗ് ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍): കോര്‍ ആന്‍ഡ് ഷെല്‍ പ്രീ-സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റിനം ലെവല്‍ നേടിയിട്ടുണ്ട്. ഇത് യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന സാങ്കേതിക-പരിസ്ഥിതി വിലയിരുത്തലാണ്.
സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ എന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്നതും നിര്‍ണായകവുമായ മേഖലയാണ് ഐടിയെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. പ്രീമിയം അടിസ്ഥാന സൗകര്യങ്ങളും ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യവുമാണ് ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Construction has begun on India’s first branded IT Park at Technopark Phase-3, following a groundbreaking ceremony . The big-ticket project, ‘YOO Hub Trivandrum’, is implemented by real estate major HiLITE Group as part of the group’s expanding portfolio of developments across the state. This Rs 300-crore project is set to completely redefine Kerala’s technology infrastructure, generating approximately 5,000 direct jobs and significantly boosting the state’s digital economy.
