ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും സംയുക്ത സമിതി യോഗം ചേർന്നു. മാനുഷിക സഹായം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം യോഗത്തിൽ അവലോകനം ചെയ്തു. അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനും വികസന ആവശ്യങ്ങൾക്കും ഇന്ത്യ നൽകുന്ന തുടർ പിന്തുണയിൽ അഫ്ഗാൻ പ്രതിനിധികൾ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാൻ കൃഷി മന്ത്രി മൗലവി അത്താവുല്ല ഒമാരിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് ഈ നിർണായക ചർച്ചകൾ നടന്നത്. കാർഷിക, മൃഗസംരക്ഷണ മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സഹകരണത്തിനായി ഒരു ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കാൻ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. പുതിയ സഹകരണ മേഖലകൾ കണ്ടെത്താനും ആശയവിനിമയം ശക്തമാക്കാനും ഈ സംഘം സഹായിക്കും
India and Afghanistan have agreed to boost bilateral ties in trade, health, and connectivity, alongside forming a Joint Working Group for long-term agricultural cooperation.
