തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സാങ്കേതിക കമ്പനിയായ HEX20-ന്റെ രണ്ടാമത്തെ ദൗത്യവും വിജയകരമായി പൂർത്തിയായി. തായ്വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിക്കായി വികസിപ്പിച്ച ‘കൈനറ്റിക് ഒപ്റ്റിക്കൽ യാ ഓബ്സർവർ’ (KOYO) എന്ന പേടകം സ്പേസ് എക്സ് ട്രാൻസ്പോർട്ടർ-17 മിഷന്റെ ഭാഗമായാണ് വിക്ഷേപിച്ചത്. മുൻപ് വിക്ഷേപിച്ച ‘നീല’ എന്ന പേടകത്തേക്കാൾ കൂടുതൽ കാലയളവിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതാണ് ഈ പുതിയ ദൗത്യം.

18 മുതൽ 24 മാസം വരെ ഈ പേടകം പ്രവർത്തിക്കുമെന്നത് കമ്പനിയുടെ സാങ്കേതിക നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഭ്രമണപഥത്തിൽ എത്തിയ ഉടൻ തന്നെ പേടകവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞുവെന്നും ഇതിന് ഇൻ-സ്പേസിന്റെ പിന്തുണ ലഭിച്ചുവെന്നും കമ്പനി അധികൃതർ അറിയിച്ചു. യുഎഇ ബഹിരാകാശ ഏജൻസിയുടേതടക്കം നിരവധി വലിയ ദൗത്യങ്ങൾ വരും ദിവസങ്ങളിൽ HEX20 ആസൂത്രണം ചെയ്യുന്നുണ്ട്.
Thiruvananthapuram-based space tech startup HEX20 successfully launches its second satellite ‘KOYO’ for Taiwan’s NCU aboard the SpaceX Transporter-17 mission.
