തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) പ്രതിനിധിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. വിൻഫാസ്റ്റ് ഏഷ്യ ഓപ്പറേഷൻസ് സിഇഒ ഫാം സാൻ ചൗ മുഖ്യമന്ത്രിക്ക് സമ്മാനിച്ച ഒരു ചെറിയ കാർ മോഡൽ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്ന വിജയ്യുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഈ നിഷ്കളങ്കമായ പെരുമാറ്റത്തെ ആരാധകർ വളരെ കൗതുകത്തോടെയും സ്നേഹത്തോടെയുമാണ് നോക്കിക്കാണുന്നത്. വൈറലായ ഈ ‘ടോയ് കാർ’, വിൻഫാസ്റ്റിന്റെ പ്രശസ്തമായ ഇലക്ട്രിക് എസ്യുവി മോഡലായ VF8-ന്റെ ഒരു ചെറിയ പതിപ്പാണ്. VF8-ന്റെ അന്താരാഷ്ട്ര വിപണിയിലെ പഴയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മിനിയേച്ചർ മോഡലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ഞൂറ് കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ആധുനിക ഇലക്ട്രിക് വാഹനമാണ് വിൻഫാസ്റ്റ് VF8
A video of Tamil Nadu Chief Minister Vijay curiously examining a miniature toy car gifted by VinFast CEO Pham Sanh Chau goes viral. Here are the details of the VF8 model
