ഏറെ മാറ്റങ്ങളുമായി ഐആർസിടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്. ബുക്കിംഗ് വേഗത വർധിപ്പിക്കാനും താത്കാൽ സമയത്തെ തടസ്സങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ഡിസൈൻ. സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം, യാത്രാ തീയതികളിലെ നിരക്കുകൾ താരതമ്യം ചെയ്യാവുന്ന ഫെയർ കലണ്ടർ എന്നിവ പുതിയ വെബ്സൈറ്റിന്റെ പ്രധാന സവിശേഷതകളാണ്.

കൂടാതെ, എല്ലാ ക്ലാസ്സുകളിലെയും സീറ്റ് ലഭ്യത ഒരേ സ്ക്രീനിൽ കാണാനും വിവിധ ഭാഷകളിൽ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. പതിവായി ബുക്കിംഗിനെ തടസ്സപ്പെടുത്തുന്ന പോപ്പ്-അപ്പുകളും ക്യാപ്ച ചെക്കുകളും കുറച്ച് ബുക്കിംഗ് നടപടികൾ എളുപ്പമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് പുതിയ വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.
IRCTC introduces a revamped ticket booking website featuring a fare calendar, seat selection, multi-language support, and a high-speed capacity of 1.5 lakh tickets per minute
