മധ്യപ്രദേശിലെ ശിവ്പുരിയിൽ 2,500 കോടി രൂപ മുതൽമുടക്കിൽ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് പുതിയ പ്രതിരോധ നിർമാണ കേന്ദ്രം ആരംഭിക്കുന്നു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ മേഖലാ മിസൈൽ നിർമാണ കേന്ദ്രമായി ഈ പ്ലാന്റ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ നിർമാണ അനുമതികൾ ലഭിക്കുന്നതോടെ, ഇന്ത്യയുടെ തന്ത്രപ്രധാനമായ രുദ്രം-1, രുദ്രം-2 എയർ-ടു-സർഫേസ് മിസൈലുകൾ ഇവിടെ നിർമിച്ചു തുടങ്ങും.

ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാർ സ്റ്റേഷനുകളെയും വിദൂരത്ത് നിന്ന് തകർക്കാൻ ഡി.ആർ.ഡി.ഒ (DRDO) രൂപകൽപ്പന ചെയ്ത അത്യാധുനിക മിസൈലുകളാണ് രുദ്രം പരമ്പരയിലുള്ളത്. രുദ്രം പദ്ധതിയുടെ ഡെവലപ്മെന്റ്-കം-പ്രൊഡക്ഷൻ പങ്കാളിയായ അദാനി ഡിഫൻസ്, ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ മിസൈലുകളുടെ വൻതോതിലുള്ള വ്യാവസായിക ഉൽപ്പാദനമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധ രംഗത്തെ ഈ വമ്പൻ സ്വകാര്യ നിക്ഷേപം രാജ്യത്തിന്റെ തദ്ദേശീയ മിസൈൽ നിർമാണ ശേഷി വർധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ കരുത്തേകുകയും ചെയ്യും.
Adani Defence and Aerospace is setting up a ₹2,500-crore missile manufacturing facility in Shivpuri, MP, to mass-produce DRDO’s Rudram-1 and Rudram-2 missiles
