ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ യുഎഇയിലേക്ക് കൂടി കയറ്റുമതി ചെയ്യുന്നതിനായുള്ള സാധ്യതകൾ വർധിക്കുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈൽ പദ്ധതിയായതിനാൽ ഇതിന് റഷ്യയുടെ അനുമതി അനിവാര്യമാണ്, എന്നാൽ സാമ്പത്തികവും നയതന്ത്രപരവുമായ അനുകൂല സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മോസ്കോ ഈ നീക്കത്തെ പിന്തുണയ്ക്കാനാണ് സാധ്യത.

റഷ്യയുമായുള്ള അടുത്ത ബന്ധവും യുഎഇയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും പരിഗണിക്കുമ്പോൾ, ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ഇടപാട് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയൊരു കുതിപ്പേകും. ഫിലിപ്പീൻസിന് പിന്നാലെ ഗൾഫ് മേഖലയിലെ നിർണ്ണായക ശക്തിയായ യുഎഇ കൂടി ബ്രഹ്മോസ് സ്വന്തമാക്കുന്നത് ആഗോളതലത്തിൽ ഇന്ത്യൻ ആയുധ നിർമ്മാണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കും.
India’s bid to export BrahMos supersonic cruise missiles to the UAE gains momentum, with Russia likely to support the strategic defense deal.
