പ്രിയദർശിനിക്ക് ശേഷം യു ഡി എഫ് സർക്കാരിന്റെ സ്ത്രീ സുരക്ഷാ കരുതലിന്റെ അടുത്ത പദ്ധതിയായി ‘പിങ്ക് ബസ്- ലേഡീസ് ഒൺലി’ സർവീസ്. യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്ക്ക് മുൻഗണന നൽകി കെഎസ്ആർടിസി നടപ്പിലാക്കുന്ന ‘പിങ്ക് ബസ്- ലേഡീസ് ഒൺലി’ സർവീസിന് തുടക്കമായി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തുടർച്ചയായാണ് കെഎസ്ആർടിസി ഇപ്പോൾ പിങ്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

അതെ സമയം കേരളത്തിൽ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനി കോർപറേഷന് വരുമാന നഷ്ടമുണ്ടാകുന്നെങ്കിലും ആദ്യ മാസത്തെ കണക്കുകൾ പ്രകാരം വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 87% വർദ്ധനവുണ്ടായി.
പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം, ഓർഡിനറി ബസുകളിലെ ശരാശരി പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു . ആദ്യ മാസം മാത്രം 3.81 കോടി സൗജന്യ യാത്രകളാണ് സ്ത്രീകൾ നടത്തിയത്. ബസുകളിലെ മൊത്തം യാത്രക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തം 50.9% ൽ നിന്ന് 66.6% ആയി വർദ്ധിച്ചു. 1,000 യാത്രക്കാർക്ക് 504 കിലോഗ്രാം ആയിരുന്ന കാർബൺ പുറന്തള്ളൽ 404 കിലോഗ്രാം ആയി കുറഞ്ഞു.
തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
രാത്രി കാലങ്ങളിൽ സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ കുറവായതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകും. രാത്രി ഒൻപത് മണിക്ക് ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സർവീസ് നടത്തുക. ഐടി മേഖലയിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കടക്കം സംവിധാനം ഉപകാരമാകും. ടെക്നോപാർക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പ്രത്യേക സർവീസുകൾ ലഭ്യമാക്കും.
ഐടി മേഖലയിൽ രാത്രി പത്ത് മണിക്കും രാവിലെ അഞ്ച് മണിക്കും ഇടയിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവർ, ആശുപത്രി ജീവനക്കാർ, രാത്രി സിനിമ കഴിഞ്ഞ് പോകുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടും. വരും ദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യകത ശാസ്ത്രീയമായി വിലയിരുത്തി മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രിയിൽ മാത്രമല്ല, പകൽ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാണ്. ട്രെയിനിൽ എത്തുന്ന സ്ത്രീകൾ, ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സുരക്ഷിതമായി പോകുന്നതിനായി രാവിലെ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് ബസ് ഓടുക. കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന ഇടങ്ങൾ വഴിയാണ് ബസ് സർവീസ് നടത്തുക.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ പുതുതായി എത്തിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസുകൾക്കായി ഉപയോഗിക്കുന്നത്. ഭാവിയിൽ സമയകൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനും, ഇലക്ട്രിക് ബസുകൾ പദ്ധതിയുടെ ഭാഗമാക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
അതേസമയം കെ.എസ്.ആർ.ടി.സി. ബസുകളിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. ഒരു സ്വകാര്യ ബസിന് പ്രതിദിനം 1,500 മുതൽ 5,000 രൂപ വരെ നഷ്ടം വരുന്നതായി സ്വകാര്യ ബസ്സുടമകൾ പരാതിപ്പെടുന്നു. നഷ്ടം സഹിക്കാനാകാതെ സംസ്ഥാനത്തുടനീളം നിരവധി സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുകയോ ജി-ഫോം നൽകുകയോ ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിക്കാൻ സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Following the ‘Priyadarshini’ scheme, the ‘Pink Bus – Ladies Only’ service has been launched as the Kerala government’s next major initiative for women’s safety and welfare. As part of the UDF government’s 100-day action plan, KSRTC has introduced the ‘Pink Bus – Ladies Only’ service to prioritize safe travel for women. KSRTC launched this service as a continuation of the Priyadarshini scheme, which provides free travel for women.
This service will benefit a large section of commuters, including IT sector employees returning from work between 10:00 PM and 5:00 AM, hospital staff, late-night moviegoers, as well as patients and their bystanders arriving at Thampanoor by train.
